Monday, June 29, 2009

കുടിവെള്ളം കുടിക്കാന്‍ അനുയോജ്യമോ?

കുടിക്കുവാന്‍ അനുയോജ്യമായ വെള്ളം (potable water) നമുക്ക്‌ ലഭിക്കുന്നത്‌ പല സ്രോതസ്സുകളില്‍ നിന്നാണല്ലോ. ജലസേചന വകുപ്പ്‌ വഴി ലഭിക്കുന്ന പൈപ്പുവെള്ളവും പലതരം രാസ പ്രക്രിയകള്‍ വഴി ശുദ്ധീകരിക്കുന്നതാണെന്ന്‌ നമുക്കറിയാം. ഇതിനും ചില മാന ദണ്‌ഡങ്ങള്‍ പാലിക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്‌. വെള്ളം ഒരു നല്ല ലായകമാണ്‌. അതുകൊണ്ട്‌ പരിസര സംരക്ഷണസമിതി (Environmental Protection Agency - EPA) വെള്ളത്തില്‍ ലയിച്ചുചേരുന്ന 64 തരം മാലിന്യവസ്‌തുക്കളുടെ (pollutants) അളവുകള്‍ക്ക്‌ മാനദണ്‌ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

വെള്ളം എവിടെ നിന്നായാലും (കിണറ്‌, പൈപ്പ്‌, കുപ്പിവെള്ളം, മറ്റ്‌ ജലസ്രോതസ്സുകള്‍) അതിന്റെ ശുദ്ധി പരീക്ഷിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. മലിനീകരണ നിയന്ത്രണബോര്‍ഡ്‌ (pollution control board) അനുശാസിക്കുന്ന മാനദണ്‌ഡങ്ങള്‍ക്കനുസരിച്ച്‌ നമുക്ക്‌ ലഭ്യമാകുന്ന വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്ന്‌ പരിശോധിച്ചറിയാന്‍ ലബോറട്ടറികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗപ്പെടുത്താം. രാസപരിശോധനയും അണുക്കള്‍ ഉണ്ടോ എന്നറിയാനുള്ള (മൈക്രോബയോളജി പരിശോധന) പരിശോധനയും ഉള്‍പ്പെടെ പലതും നമുക്ക്‌ ഇത്തരം ലബോറട്ടറികളില്‍ നിന്ന്‌ ചെയ്‌തു കിട്ടും.

കുടിവെളളം കുപ്പിയിലാക്കുമ്പോള്‍

കുടിവെള്ളം പോലും പണം കൊടുത്ത്‌ വാങ്ങേണ്ടതിലെത്തി നില്‍ക്കുന്നതാണ്‌ ഇന്നത്തെ നമ്മുടെ ആധുനികത. കുടിവെള്ളം കുപ്പിയിലാക്കുമ്പോള്‍ അത്‌ കുപ്പിവെള്ളം (Bottled water) എന്നോ ധാതുജലം (mineral water) എന്നോ ഒക്കെ നാം പറയുന്നു. മറ്റ്‌ പല ഉത്‌പന്നങ്ങളേയും പോലെ കുടിവെള്ളത്തിനും ചില മാനദണ്‌ഡങ്ങള്‍ പാലിക്കണമെന്ന്‌ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ (Baureau of Indian standard) അനുശാസിക്കുന്നു. അത്തരം മാന ദണ്‌ഡങ്ങള്‍ പാലിക്കുന്ന ഉത്‌പന്നങ്ങള്‍ക്കാണല്ലോ ISI മുദ്ര ലഭിക്കുക. കുടിവെള്ളത്തിനുണ്ടാകേണ്ട ഗുണനിലവാരം എന്താവണമെന്ന്‌ ലോകാരോഗ്യസംഘടക തുടങ്ങിയ അന്തരാഷ്‌ട്ര സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നു. രാസപരിശോധനയിലും, മൈക്രോബയോളജി പരിശോധനയിലും, വിശിഷ്യാ കാഴ്‌ചയിലും വേണ്ടതായ ഗുണനിലവാര സൂചികകള്‍ ദേശീയതലത്തിലും നിര്‍വ്വചിക്കപ്പെടുന്നുണ്ട്‌. ലേബലിലേയ്‌ക്കൊന്ന്‌ നോക്കിയാല്‍ ultra filtered, uv treated, ozonized എന്നൊക്കെ കാണാം. മാനദണ്‌ഡങ്ങള്‍ പാലിക്കപ്പെടണ മെങ്കില്‍ പ്രധാനമായും ഈ വെള്ളം അണുവിമുക്തമായിരിക്കണം. 0.2 മൈക്രോഗ്രാം നമ്പറിലുള്ള അരിപ്പകൊണ്ടു അണുക്കളെ അരിച്ചെടുക്കുമ്പോള്‍ ഈ വെള്ളം ഒരു തരത്തില്‍ അണുവിമുക്ത മാകുന്നു. സ്റ്റെറിലൈസേഷന്‍ (sterilization) എന്ന പ്രക്രിയ വഴിയും അണുനശീകരണം നടത്താം. പ്രഷര്‍കുക്കറിന്റെ ഏകദേശ തത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോക്ലേവ്‌ (atuoclave) എന്ന ഉപകരണത്തില്‍ വച്ച്‌ മര്‍ദ്ദവും ആവിയും ഉപയോഗിച്ചാണ്‌ വ്യാവസായികമായി ഇത്‌ നടത്തുക. 15 പൗണ്ട്‌ മര്‍ദ്ദത്തില്‍, 1200c ചൂടില്‍, അരമണിക്കൂര്‍ ഓട്ടോക്ലേവ്‌ (autoclave) ചെയ്യുമ്പോള്‍ അണുനശീകരണം നടക്കുന്നു. സാധാരണയായി നമ്മുടെ വീട്ടില്‍ വെള്ളം 5 മിനിറ്റ്‌ വെട്ടിത്തിളപ്പിച്ച്‌ ഒരു പരിധി വരെ അണുനശീകരണം നടത്താം. 15-20 മിനിറ്റുവരെ തിളപ്പിക്കുന്നതാണ്‌ ഉത്തമം.

ചിലതരം വാതകങ്ങള്‍ ഉപയോഗിച്ചും വ്യാവസായികമായി അണുനശീകരണം നടത്താം. ഇന്‍ഫോറെഡ്‌ റേഡിയേഷന്‍ (infrared radiation) അള്‍ട്രവയലറ്റ്‌ റേഡിയേഷന്‍
(ultraviolet radiation) ഗാമാ റേഡിയേന്‍ (Gamma radiation) എന്നിവയാണ്‌ അവ. ലളിത മായി പറഞ്ഞാല്‍ അള്‍ട്രാവയലറ്റ്‌ റേഡിയേഷന്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളമാണ്‌ നാം വാങ്ങുന്നത്‌. ഓസോണൈസ്‌ഡ്‌ (ozonized) എന്നതാണ്‌ അടുത്തത്‌. ഓസോണ്‍ (ozone) എന്ന വാതകം ഒരു ഓക്‌സീകാരി (oxidant) ആണ്‌. ഓക്‌സീകരണം (oxidation) എന്ന രാസ പ്രവര്‍ത്തനം നടക്കും. ക്ലോറിന്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ വഴി വെള്ളം ശുദ്ധീകരിക്കുന്നതുപോലെ തന്നെ അത്യാധുനികമായ ജലശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്‌ ഓസോണൈസേഷന്‍ (ozonosation). ഓക്‌സീകരണം (oxidation) വഴിയാണ്‌ അണു ക്കളെ നശിപ്പിക്കുന്നത്‌.

ഇതു പോലെ പലതരത്തില്‍ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളം എങ്ങനെ സൂക്ഷിക്ക ണമെന്നും ലേബലില്‍ നിര്‍ദ്ദേശമുണ്ട്‌ . Store in a cool place. അപ്പോള്‍ cool place എന്ന തിന്റെ മാനദണ്‌ഡം അറിയേണ്ടേ.. 80c നും 250c ഇടയിലുള്ള ചൂടാണിത്‌. ഒരിക്കല്‍ തുറന്നു പയോഗിച്ച കുപ്പിയില്‍ വെള്ളം ബാക്കിയുണ്ടെങ്കില്‍ പുറത്തുനിന്നും പുതിയ അണുക്കള്‍ കയറികൂടാനും പെരുകാനും സാദ്ധ്യതയുണ്ടല്ലോ. അതുകൊണ്ട്‌ cool place ല്‍ അതായത്‌ ഫ്രിഡ്‌ജിന്റെ ഏറ്റവും താഴ്‌ന്ന തട്ടില്‍ സൂക്ഷിക്കുക. ഈ വെള്ളത്തിലേക്ക്‌ വീട്ടിലിരിക്കുന്ന വെള്ളം ഒഴിച്ച്‌, വീണ്ടും കുപ്പി നിറച്ച്‌, ഫ്രിഡ്‌ജില്‍ സൂക്ഷിച്ചുവയ്‌ക്കുന്ന പ്രവണത ഒഴിവാക്കുന്നതാണ്‌ ഉത്തമം. ഇനിയാണ്‌ നാം സാധാരണയായി ശ്രദ്ധിക്കാറുള്ള എക്‌സ്‌പയറി തീയതി ( Expiry date ). Best before 6 months from the date of packaging . Date of Packaging നോക്കുക; 6മാസത്തിനുള്ളിലാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്തുക. ഉപയോഗശേഷം പ്ലാസ്റ്റിക്‌ കുപ്പികള്‍ നശിപ്പിച്ചുകളയുവാനും ലേബലില്‍ നിര്‍ദ്ദേമുണ്ട്‌. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്‌ കൊണ്ടല്ല കുപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ (PET) എന്നതുകൊണ്ടാണിത്‌. പ്ലാസ്റ്റിക്‌ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സൈയ്‌ന്‍ ( Dioxane )എന്ന രാസവസ്‌തു കാന്‍സറിന്‌ കാരണമാകുമെന്നതു കൊണ്ട്‌ കത്തിച്ചല്ല പ്ലാസ്റ്റിക്‌ നശിപ്പിക്കേണ്ടത്‌ എന്ന കാര്യവും ഓര്‍മ്മയില്‍ വയ്‌ക്കുമല്ലോ

8 comments:

ലീന said...

കത്തിച്ചല്ല പ്ലാസ്റ്റിക്‌ നശിപ്പിക്കേണ്ടത്‌ എന്ന കാര്യവും ഓര്‍മ്മയില്‍ വയ്‌ക്കുമല്ലോ

വരവൂരാൻ said...

നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്‌... അനുമോദനങ്ങൾ.. തുടരുക

അനില്‍@ബ്ലോഗ് said...

നല്ല പോസ്റ്റ്.

OAB said...

പോസ്റ്റ് എല്ലാവർക്കും ഉപകാരപ്പെടും.

പിന്നെ എങ്ങനെ പ്ലാസ്റ്റിക്കിനെ നശിപ്പിക്കും? റീസൈക്കിൾ(നമ്മൾ വില്പന നടത്തുക) ചെയ്യുക മാത്രമേ പ്രതിവിധിയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. മുമ്പ് PET റീസൈക്കിളിങ്ങ് ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ട്.

Dr.jishnu chandran said...

ഒരു കാര്യം ചോദിച്ചോട്ട്ടെ? കുപ്പി വെള്ളത്തിൽ പലപ്പോഴും ടേസ്റ്റ് വ്യത്യാസം തോന്നറുണ്ട്.. അത് കാര്യമാക്കാനില്ല എന്നൊരു വിദഗ്ദ്ധ അഭിപ്രായം ഒരാള് പറാഞ്ഞു. ശരിയാണോ?

അങ്കിള്‍ said...

വിജ്ഞാന പ്രദം.

ViswaPrabha | വിശ്വപ്രഭ said...

ഈ ബ്ലോഗ് ആദ്യമായാണു കാണുന്നതു്. മറ്റുപോസ്റ്റുകളും വായിച്ചുനോക്കാനിരിക്കുന്നതേയുള്ളൂ. എന്തായാലും നന്നായി ഇങ്ങനെ ഒരു ബ്ലോഗു തുടങ്ങിയതു്. :)

ഇതിൽ കൊടുത്തിട്ടുള്ള ടെമ്പറേച്ചറുകൾ, സ്റ്റെറിലൈസേഷൻ കണ്ടീഷനുകൾ എന്നിവയിൽ ചില ചെറിയ പിശകുകൾ കാണുന്നുണ്ട്. യൂണിറ്റുകൾ ഒന്നുകൂടി പരിശോധിക്കുമല്ലോ. മാത്രമല്ല, ISO/SI യൂണിറ്റുകൾ മാത്രം ഉപയോഗിക്കുക എന്നതല്ലേ ഇനിയുള്ള കാലം മര്യാദ? ഫാറൻഹീറ്റും പൌണ്ടും ഇഞ്ചും അടിയുമൊക്കെ ഒഴിവാക്കിക്കൂടേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെയേറെ വിജ്ഞാനപ്രദമായ പോസ്റ്റ്...ഞാനും ആദ്യമായാണു വരുന്നത്....