Sunday, June 27, 2010

രോഗിയുടെ ആശയവിനിമയം ശരിയായിരുന്നാല്‍..........

ചികില്‍സ ഫലപ്രദമാകണമെങ്കില്‍ഡോക്ടറെ കാണുമ്പോള്‍രോഗിക്ക് നന്നായി ആശയവിനിമയം ചെയ്യുന്നതിനുള്ള കഴിവും സാഹചര്യവും സമയവും ഒത്തുചേരാന്‍സാധിക്കണം. ഇത് പലപ്പോഴും പ്രായോഗികമാകാറില്ല. ഡോക്ടറിന്റെ സമയക്കുറവ്‌, ചിലപ്പോഴൊക്കെ ഒരു പ്രശ്നമായി വന്നേക്കാം. പക്ഷെ ഡോക്ടര്‍വിശദമായി വിവരങ്ങള്‍ചോദിച്ചു മനസ്സിലാക്കാന്‍ശ്രമിച്ചാലും, ചികില്സ, മരുന്നുപയോഗം ഇവയെക്കുറിച്ച് വിശദമായി സംസാരിച്ചാലും, പലപ്പോഴും ക്ഷീണവും ശ്രദ്ധക്കുറവും മൂലം രോഗിക്ക് തന്റെ പ്രശ്നങ്ങള്‍വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാണോ നിര്‍ദ്ദേശങ്ങള്‍അതേപടി മനസ്സിലാക്കാനോ പറ്റാറില്ല. നല്ല ഒരു ഡോക്ടര്‍- രോഗി ബന്ധത്തിനു “മാജിക്ക്‌” ഒന്നും ലഭ്യമല്ല. എന്നാലും, കുറച്ചൊന്നു ശ്രമിച്ചാല്‍ നല്ല ആശയവിനിമയം സ്വായത്തമാക്കി മിടുക്കാനായ ഡോക്ടറുടെ ചികില്‍സ ഫലപ്രദമാക്കാന്‍“ഒരു നല്ല രോഗിക്ക്” സാധിക്കും.

1. ശരീരത്തിനു വന്ന മാറ്റങ്ങള്‍മനസ്സിലാക്കി വച്ച് ഡോക്ടറിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.

2. മറ്റെന്തെകിലും അസുഖങ്ങള്‍ഉണ്ടെങ്കില്‍അതെപറ്റി പറയുക.

3. മറ്റു മരുന്നുകള്‍സ്വയം ചികില്‍സക്കായി ഉപയോഗിച്ചിരുന്നുവെങ്കില്‍അതെപറ്റി പറയുന്നതിനു വളരെ പ്രാധാന്യം നല്‍കുക.

4. വളരെ നാളുകളായി മറ്റു മരുന്നുകള്‍ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍അത് ഡോക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവരിക

5. ഏതെന്കിലും മരുന്നുകളോട്, വസ്തുക്കളോട് അലര്‍ജി ഉണ്ടെങ്കില്‍അതും ഡോക്ടറോട് പറയുക.

6. ഒരു പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെങ്കില്‍അത് ചര്‍ച്ച ചെയ്യുക.

7. ഓപറേഷനു തയ്യാരെടുത്തിരിക്കുകയാനെങ്കില്‍അത് പറയണം.

8. സ്ത്രീകള്‍ഗര്ഭിനിയാനെന്കിലും മുലയൂട്ടുന്നുണ്ടെങ്കിലും ഡോക്ടറോട് നിര്‍ബധമായും പറയണം.

9. ഡോക്ടര്‍കുറിക്കുന്ന മരുന്ന് എന്തെങ്കിലും കാരണം മൂലം കഴിക്കാന്‍പറ്റാത്ത സാഹചര്യമാനെന്കില്‍അത് പറയണം.

1 comment:

ഹരീഷ് തൊടുപുഴ said...

പൂർണ്ണമായും യോജിക്കുന്നു ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന വസ്തുകകളിൽ..
ഞാൻ ചെയ്യുന്നതെന്തറിയോ??
ഡോക്ടറെ കാണുന്നതിനു മുൻപ് അദ്ദേഹത്തിനോട് അസുഖത്തേ പറ്റിയുള്ള മുഴുവൻ വിവരങ്ങളും എങ്ങിനെ ധരിപ്പിച്ചു മനസ്സിലാക്കിക്കൊടുക്കണമെന്നത് ബൈഹാർട്ട് ചെയ്തു പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കും.
കൃത്യമായ ഇൻഫൊർമേഷൻ നമ്മൾ കൊടുക്കുന്നതിനനുസരിച്ചു ഡോക്ടർക്കു കൃത്യമായി ഡയഗ്നോസ് ചെയ്യുവാൻ എളുപ്പമാവുകയും ചെയ്യും..

നന്ദിയോടെ..