Wednesday, October 9, 2013

മരുന്നുനിരോധനം എന്തുകൊണ്ട്?

മരുന്നുനിരോധനം എന്തുകൊണ്ട്?


രണ്ടു സാഹചര്യങ്ങളിലാണ് പലപ്പോഴും മരുന്നുകൾ വിപണനത്തിനെത്തിയതിനുശേഷം നിരോധിക്കേണ്ടി വരുന്നത്. തുടക്കത്തിൽ ഗുണമേന്മയുള്ളതായി, ബോധ്യപ്പെട്ടിട്ട് യോഗ്യത നേടിയ മരുന്നാണെങ്കിൽ ഗുരുതരമായ അനുബന്ധപ്രശ്നങ്ങളോ( side effects) വിപരീതഫലങ്ങളോ (ADR) റിപ്പോ൪ട്ട് ചെയ്യപ്പെട്ടാലുടനെതന്നെ ഈ മരുന്ന് നിരോധിക്കാ൯ വേണ്ട നടപടികൾ അധികാരപ്പെട്ടവ൪ കൈക്കൊള്ളേണ്ടതാണ്. അമേരിക്കയിൽ രൂപംകൊണ്ടിട്ടുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷ൯ (FDA) ആണ് ഇതിന്റെ ചുമതല ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.


ചില മരുന്നുകൾ രോഗശമനത്തിനായി ശരീരത്തിന് അവശ്യം വേണ്ട അളവിൽത്തന്നെ ചിലരിൽ ലഘുവായതോ ഗുരുതരമായതോ ആയ വിപരീതഫലങ്ങൾ (Adverse Drug Reactions-ADR) ഉണ്ടാക്കിയേക്കാം.

പെനിസിലി൯(penicillin) കുത്തിവെയ്ക്കുന്നതിനു മുമ്പ് ടെസ്ട്റ്റ് ( test for allergy)ചെയ്ത് നോക്കുന്നത് നമുക്ക് അറിയാവുന്നതാണല്ലോ. 90% ആളികളിലും ഒരു മരുന്ന് എപ്രകാരം പ്രതികരിക്കുന്നു എന്ന് പഠനവിധേയമാക്കുന്നുണ്ടെങ്കിലും ചില മരുന്നുകൾ ചിലരുടെ ശരീരത്തിൽ അസാധാരണമാംവിധം പ്രതികരിക്കുമെന്നതും ഒരു പ്രശ്നമാണ്. ഇവ ആ മരുന്നിന്റെ വിപരീതഫലങ്ങളാണ്(ADR). വളരെ ലഘുവായതോ ഗുരുതരമായതോ ആയ ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും പഠനങ്ങൾക്കപ്പുറത്താണ്. ഒരു മരുന്ന് ഒരു പ്രത്യേകവ്യക്തിയിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിതവിപരീതപ്രവര്ത്തനങ്ങളെ (Adverse Drug Reactions) പഠിക്കാനും ഇത്തരം വിപരീതഫലങ്ങൾ മൂലം ഉണ്ടാകുന്ന പതിസന്ധികളെ നേരിടാനുള്ള മാ൪ഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാനും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ സഹകരണം ആവശ്യമാണ്. രോഗികൾകൂടി ഇതിനു സഹകരിക്കണമെന്നത് വളരെ പ്രധാനമാണ്. ഏതെങ്കിലും ഒരു മരുന്ന് ഉപയോഗിച്ചിട്ട് രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള വിപരീതഫലങ്ങളുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇതിൽ പ്രധാന പങ്കുവഹിക്കേണ്ടത് ഡോക്ട൪മാ൪, ഫാ൪മസിസ്റ്റുകൾ, നേഴ്സുമാ൪ എന്നിവരാണെങ്കിലും ആദ്യം ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നത് രോഗികളായതുകൊണ്ട് അവ൪ക്ക് വേണ്ടത്ര അവബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രാധാന്യമ൪ഹിക്കുന്നു. മരുന്നിന്റെ വിപരീതഫലങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത് (ADR reporting) വളരെ വിലപ്പെട്ട കാര്യമാണ്.


ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് മരുന്നുനിരോധനം ഏർപ്പെടുത്തേണ്ടിവരുന്ന രണ്ടാമത്തെ സാഹചര്യം. മരുന്നുകളുടെ നി൪മ്മാണത്തിനേയും വിപണനത്തേയും സംബന്ധിച്ച് നിരവധി നിയമങ്ങൾ എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നിട്ടും വികസിതരാജ്യങ്ങളിൽ നിരോധിച്ച പല മരുന്നുകളും ഇന്ത്യയിൽ പലപ്പോഴും ഉപയോഗത്തിലിരിക്കുന്നു. പ്രമുഖമരുന്നുകമ്പനികൾ ഉല്പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും വിലകൂടിയതുമായ മരുന്നുകളുടെ വ്യാജനി൪മ്മിതികളും നമ്മുടെ രാജ്യത്ത് സുലഭമായി ലഭിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വഞ്ചനയിൽനിന്നും രക്ഷപെടാ൯ ഒരു മാ൪ഗ്ഗം മാത്രം. വിശ്യാസതയും, ലൈസ൯സുമുള്ള മരുന്നുകടകളിൽനിന്നു മാത്രം മരുന്നുവാങ്ങുക, ബില്ലും ചോദിച്ചുവാങ്ങുക. വ്യാജമരുന്നാണെന്നു സംശയം തോന്നിയാലുട൯ ഡ്രഗ് ഇ൯സ്പെക്ടറെ വിവരം അറിയിക്കുക. ഗുണമേന്മയില്ലാത്ത മരുന്നുകൾ വിപണിയിലിറങ്ങിയശേഷം പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോൾ അവയുടെ ഗുണനിലവാരമില്ലായ്മ കണ്ടുപിടിക്കപ്പെടുന്നതുമൂലം, “നിരോധിച്ച മരുന്നുകൾ“ എന്ന തലക്കെട്ടോടെ പത്രമാദ്ധ്യമങ്ങളിൽ ഡ്രഗ്സ് കൺടോൾ ഡിപ്പാ൪ട്ട്മെന്റ് പരസ്യം കൊടുക്കും.

2 comments:

ലീനാ തോമസ് said...

ഏതെങ്കിലും ഒരു മരുന്ന് ഉപയോഗിച്ചിട്ട് രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള വിപരീതഫലങ്ങളുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇതിൽ പ്രധാന പങ്കുവഹിക്കേണ്ടത് ഡോക്ട൪മാ൪, ഫാ൪മസിസ്റ്റുകൾ, നേഴ്സുമാ൪ എന്നിവരാണെങ്കിലും ആദ്യം ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നത് രോഗികളായതുകൊണ്ട് അവ൪ക്ക് വേണ്ടത്ര അവബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രാധാന്യമ൪ഹിക്കുന്നു. മരുന്നിന്റെ വിപരീതഫലങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത് (ADR reporting) വളരെ വിലപ്പെട്ട കാര്യമാണ്.


M.K.KHAREEM said...

നന്നായി ഈ അറിവ് പകരൽ..