Sunday, November 30, 2008

ലേബല്‍: മരുന്നിന്റെ തലക്കുറി

മരുന്നുകുപ്പിയുടേയോ കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടു ത്തിയിരിക്കുന്നതാണ്‌ ലേബല്‍. മരുന്നിന്റെ തലേക്കുറിയാണത്‌ എന്നു പറയാം. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരിക്കണം ലേബല്‍. 1940-ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇതെങ്ങനെ ചെയ്യണമെന്നതിനെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്‌. പൊതുവായി എല്ലാ മരുന്നുകളിലും രേഖപ്പെടുത്തുന്ന ചില കാര്യങ്ങളെപ്പറ്റി അറിയുക.

Px അടയാളം
ലേബലിന്റെ പുറത്തും ഡോക്‌ടര്‍മാര്‍ കുറിച്ചുതരുന്ന കുറിപ്പടി (prescription) യിലും ഇത്‌ കാണാം. Px എന്നത്‌ താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന റിസീപി (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യാക്ഷരമായ ഞഉം റോമക്കാരുടെ സൗഖ്യദായക നായ ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌. Px എന്നത്‌ ജൂപ്പിറ്റര്‍ ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും താഴെ പറയുന്ന മരുന്ന്‌ 'താങ്കള്‍ കഴിക്കുക'-'you take the following medicines' എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌.

മരുന്നിന്റെ പേര്‌/Generic name, Trade name
Rx നെത്തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക. നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്‌ മരുന്നിന്റ പുറത്ത്‌ ഏത്‌ മരുന്നാണ്‌ കവറിനുള്ളില്‍ അടങ്ങിയിരിക്കുന്നത്‌ എന്ന്‌ പ്രധാനമായും രണ്ടു വിധത്തില്‍ രേഖപ്പെടുത്തിയിരിക്കും. വലിയ അക്ഷരത്തില്‍ ഞഃ.നെത്തുടര്‍ന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ജെനറിക്‌ പേര്‌ (generic name) എന്നറിയ പ്പെടുന്നു. അതിനുതാഴെ രേഖപ്പെടുത്തുന്നത്‌ ബ്രാന്റ്‌ പേര്‌ (brand name/ trade name) ആണ്‌.
ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കിയിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന തുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം.
ജെനറിക്‌ പേരും ബ്രാന്റ്‌ പേരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന്‌ പാരാസെറ്റാമോള്‍ എന്ന ജെനറിക്‌ പേരുള്ള മരുന്ന്‌ പല ബ്രാന്റ്‌ പേരുകളിലാണ്‌ പല കമ്പനികളും പുറത്തിറക്കുക. കാല്‍പോള്‍, ഫെപാനെല്‍, ഡോളോ, ക്രോസിന്‍ ഇവയെല്ലാം പാരാസെറ്റമോള്‍ എന്നതിന്റെ കമ്പനികള്‍ക്കനുസരിച്ചുള്ള ബ്രാന്റ്‌ പേരുകളാണ്‌. കാല്‍പോള്‍ അല്ലെങ്കില്‍ ക്രോസിന്‍ എന്നതു കൂടാതെ ഓരോ മാത്രയും എത്ര മില്ലിഗ്രാം ഉള്‍ക്കൊണ്ടിട്ടുണ്ട്‌ എന്നും എഴുതിയിരിക്കും. Each tablet contains Paracetamol IP 500 mg എന്ന മട്ടിലായിരിക്കും അത്‌.
ലേബലില്‍ രേഖപ്പെടുത്താത്ത ഒരു പേരുകൂടി മരുന്നിനുണ്ട്‌. കെമിക്കല്‍ പേര്‌. പാരാസെറ്റമോളിന്റെ കെമിക്കല്‍ നെയിം പാരാഅസെറ്റമിനോ ഫീനോള്‍ എന്നാണ്‌. ഇങ്ങനെ ഓരോന്നിനും മൂന്നുതരം പേരുകളുണ്ടാകും.
മരുന്നിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്‌തു അല്ലെങ്കില്‍ ചേരുവ (റ്റാബ്‌ലെറ്റ്‌ ആണെങ്കില്‍ (each tablet contains); ക്യാപ്‌സൂള്‍ ആണെങ്കില്‍ (each capsule contains) സിറപ്പ്‌, ഇക്‌ജക്ഷന്‍ തുടങ്ങിയ ദ്രവവസ്‌തുക്കളാണെങ്കില്‍ (each 5 ml contains) ഇത്ര മില്ലിഗ്രാം എന്ന്‌ രേഖപ്പെടുത്തിയിരിക്കും. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചില രാസവസ്‌തുക്കള്‍ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടാവും. ഉദാഹരണത്തിന്‌ നിറം, മധുരം എന്നിവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള നിറങ്ങള്‍, (ഉദാ: സണ്‍സെറ്റ്‌ യെല്ലോ-sunset yellow) മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, മരുന്ന്‌ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തു ക്കള്‍ (preservatives) എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ നിബന്ധനയുണ്ട്‌. ഇവയെ പ്പറ്റിയും ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയ്‌ക്കു നേരെ q.s എന്ന്‌ എഴുതിയിരി ക്കുന്നത്‌ കാണാം. അതായത്‌ quantity sufficient ആവശ്യത്തിന്‌/പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്നു എന്നര്‍ത്ഥം.

ഉപയോഗം പുറമെ മാത്രം/For external use ഒണ്‍ലി
മരുന്നുകള്‍ വായില്‍ക്കൂടി മാത്രമല്ല ഉള്ളില്‍ കടക്കുവാന്‍ ഉദ്ദേശിക്കപ്പെടുന്നത്‌. തൊലി, ചെവി, കണ്ണ്‌, മൂക്ക്‌, യോനി, മലദ്വാരം, ഇന്‍ജ്‌ക്ഷനുകള്‍ വഴി കടത്തിവിടാവുന്ന ഭാഗങ്ങള്‍, ഇവയെല്ലാം ഉള്ളിലേക്ക്‌ മരുന്ന്‌ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളായി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ശരീരത്തിന്‌ പുറത്ത്‌ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള മരുന്നുകളില്‍ 'for external use only' എന്ന്‌ എഴുതിയിരിക്കും. യോഗി, മലദ്വാരം ഇവയ്‌ക്കുള്ളില്‍ കടത്തിവെക്കാനുള്ള ഗുളികകള്‍, ആവി പിടിക്കുമ്പോള്‍ പൊട്ടിച്ചിടാ നുള്ള ക്യാപ്‌സൂളുകള്‍, ആസ്‌തമയ്‌ക്കുവേണ്ടി റോട്ടാഹെയ്‌ലര്‍ (rotahaler) എന്ന ഉപക രണത്തില്‍ വയ്‌ക്കാവുന്ന ക്യാപ്‌സൂളുകള്‍, ഓയിന്റ്‌മെന്റുകള്‍, ലോഷനുകള്‍, ജെല്ലുകള്‍ ഇവയെല്ലാം ഉദാഹരണങ്ങളാണ്‌. അതുകൊണ്ട്‌ ഇത്‌ പ്രത്യേകം ശ്രദ്ധിക്കണം. For
external use only എന്നെഴുതിയിട്ടില്ലാത്തവ ഉള്ളില്‍ കഴിക്കാനുള്ളവയായിരിക്കും.


ബാച്ച്‌/ലോട്ട്‌ നമ്പര്‍/Batch Number, Lot Number
ഏതു ബാച്ചില്‍ അഥവാ ലോട്ടില്‍ ഈ മരുന്ന്‌ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്‌ - Batch No / Lot No.
പല ദിവസങ്ങളില്‍ പല ബാച്ചുകളിലായിട്ടാണ്‌ മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണത്തിന്‌ ഒരു ബാച്ചില്‍ മൂന്നു ലക്ഷം ഗുളികകള്‍ / ക്യാപ്‌സൂളുകള്‍ ഉത്‌പാദിപ്പി ക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നു ലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും ഉണ്ടാവുക.
ഗുണനിലവാരം ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളില്‍ എപ്പോഴെങ്കിലും ഈ ബാച്ചില്‍പ്പെട്ട മരുന്ന്‌ അതിന്റെ മാനദണ്‌ഡങ്ങള്‍ ഉറപ്പു വരുത്തുന്നില്ല എന്ന്‌ തിരിച്ചറി ഞ്ഞാല്‍ അതിന്റെ ബാച്ച്‌ നമ്പറിന്‌ വളരെ പ്രസക്തിയുണ്ട്‌. കാരണം പരസ്യം വഴിയോ മറ്റ്‌ മുന്നറിയിപ്പുകള്‍ വഴിയോ ആ പ്രത്യേക ബാച്ചിലെ മരുന്നിന്റെ വില്‌പന തടയുക എന്നതാണ്‌ അടുത്ത നടപടി.
വിതരണത്തിനായി കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയതിനുശേഷവും മരു ന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ നിരോധിച്ച മരുന്നുകള്‍ എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ ട്ട്‌മെന്റ്‌ പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും നിര്‍മ്മാതാവിന്റെ പേരും ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - പ്രത്യേക കമ്പനിയുടെ പ്രത്യേക ബാച്ച്‌ നമ്പര്‍ ഉള്ള മരുന്ന്‌ പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും ആശാസ്യമല്ല. മരുന്നിന്റെ ലേബല്‍ കൃത്യമായി ശ്രദ്ധിക്കുന്നവര്‍ക്കേ ഇത്തരം വിവരങ്ങള്‍ തിരിച്ചറിയാനാകൂ.
ചിലപ്പോള്‍ ഉത്‌പാദനത്തിനായി ഒരു ബാച്ചില്‍ എടുക്കുന്ന ചേരുവകളെ സൗകര്യാര്‍ത്ഥം ചെറിയ വിഭാഗങ്ങളായി വീണ്ടും വിഭജിക്കാറുണ്ട്‌. ഓരോന്നിനും ഓരോ നമ്പര്‍ കൊടുക്കും. അതാണ്‌ ലോട്ട്‌ നമ്പര്‍.

മുന്നറിയിപ്പുകള്‍/Warnings and Directions
മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന സൂചനകളാണിവ Warnings and
Directions മരുന്ന്‌ എങ്ങനെ സൂക്ഷിച്ചുവയ്‌ക്കണം എന്നത്‌ പ്രധാന നിര്‍ദ്ദേശമാണ്‌. For 'Protect from Light' എന്നത്‌ പ്രകാശമേല്‍ക്കാതെ സൂക്ഷിച്ചുവയ്‌ക്കണം എന്നു സൂചിപ്പി ക്കുന്നു. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മരുന്നിനെ സംരക്ഷിക്കാനാണിത്‌. ഏത്‌ താപനിലയില്‍ സൂക്ഷിച്ചു വയ്‌ക്കണം എന്ന്‌ ചില മരുന്നുകളില്‍ നിര്‍ദ്ദേശിക്കും. 'Store in a cool dry place' - 8 ഡിഗ്രി സെന്റീ ഗ്രേഡിനും 25 ഡിഗ്രി സെന്റീഗ്രേഡിനും ഇടയ്‌ക്കുള്ള താപനിലയാണിത്‌. അന്തരീക്ഷത്തിലെ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും സൂര്യപ്രകാശവും ഒക്കെ മരുന്നിനെ സ്വാധീനിക്കുമെന്നതുകൊണ്ട്‌ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
കണ്ണിലൊഴിക്കുന്ന മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചാല്‍ കുപ്പിയുടെ സീലു തുറന്ന്‌ ഒരു മാസത്തിനുള്ളില്‍ ഉപയോഗിക്കണം എന്നെഴുതിയിരിക്കുന്നത്‌ കാണാം. സീല്‍ തുറന്ന്‌ ഒരു മാസത്തിനുശേഷം മരുന്ന്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ ഉപയോഗിക്കാന്‍ പാടില്ല എന്നാണ്‌ ഉദ്ദേശിക്കുന്നത്‌.
സിറപ്പുപോലുള്ള മരുന്നുകളില്‍ 'Shake well before use' നല്ലതുപോലെ കുലുക്കി യതിനുശേഷം ഉപയോഗിക്കണം - എന്നെഴുതിയിരിക്കും. മരുന്നിന്റെ മുഖ്യാംശം കുപ്പി യുടെ അടിയില്‍ ഊറിയിരിക്കുന്നതുകൊണ്ട്‌ നല്ലതുപോലെ കുലുക്കി ഉപയോഗിച്ചി ല്ലെങ്കില്‍ ഡോക്‌ടര്‍ ഉദ്ദേശിക്കുന്നത്ര അളവ്‌ ശരീരത്തിന്‌ ലഭിക്കില്ല.

തിയ്യതികള്‍/Manufacturing date, Expiry date
Mfg. Dt. (Manufacturing date എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. മരുന്ന്‌ ഉത്‌പാദിപ്പി ക്കപ്പെട്ട തീയതിയാണ്‌.
Exp. Dt. (Expiry date) എന്നതിനോടൊപ്പം മാസവും വര്‍ഷവും എഴുതിയിരിക്കും. ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ, രേഖപ്പെടുത്തി യിരിക്കുന്ന മാസത്തിന്റെ അവസാന തീയതിവരേയും മരുന്ന്‌ ഉപയോഗിക്കാന്‍ കഴിയും എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

എത്രയളവ്‌ കഴിക്കണം/Dosage
മരുന്നിനു മുകളില്‍ dosage : as directed by the physician എന്നു കാണാറില്ലേ ?. സ്വന്തം ഇഷ്‌ടപ്രകാരവും ബുദ്ധിക്കനുസരിച്ചും മാറ്റിമറിക്കാനുള്ളതല്ല മരുന്നിന്റെ മാത്രാ നിര്‍ണ്ണയം. ഡോക്‌ടര്‍ പറയുന്നതുപോലെ ഒരു ദിവസം ഇത്രനേരം വീതം ഇത്ര ദിവസം കഴിച്ചെങ്കിലേ ഫലപ്രാപ്‌തിയിലെത്തുകയുള്ളു. ആന്റിബയോട്ടിക്കുകളൊക്കെ കഴിക്കു മ്പോള്‍ ഇത്‌ വളരെ ശ്രദ്ധിക്കണം. അസുഖം കുറഞ്ഞു എന്ന്‌ തോന്നുമ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ നിര്‍ത്തുന്നതും ഏഴു ദിവസത്തേക്ക്‌ ഡോക്‌ടര്‍ കുറിച്ചു തന്നാല്‍ മൂന്നു നാലു ദിവസത്തേക്ക്‌ മാത്രം വാങ്ങുന്നതും വഴി മനുഷ്യരാശിയെ മൊത്തം ബാധിക്കുന്ന വിപത്തിലേക്കാണ്‌ രോഗി കൂട്ടിക്കൊണ്ടുപോകുന്നത്‌. കാരണം സമര്‍ത്ഥ നായ രോഗാണു കുറഞ്ഞ അളവില്‍ ശരീരത്തിലെത്തുന്ന മരുന്നിനെ ചെറുത്തു തോല്‌പിക്കാന്‍ കെല്‌പുള്ള പുതിയ തലമുറയെ സൃഷ്‌ടിക്കുകയും അവയെ വര്‍ദ്ധിപ്പി ക്കുകയും ചെയ്യും. ഫലമോ, ഈ മരുന്ന്‌ പിന്നീട്‌ ഫലപ്രദമാകാതെ വരും. പുതിയ ശക്തി കൂടിയ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കേണ്ടതായും വരും. അതുകൊണ്ട്‌ മനുഷ്യലോകത്തിന്റെ മുഴുവനും ഉത്തരവാദിത്തമാണ്‌ ആന്റിബയോട്ടിക്ക്‌ കഴിക്കു മ്പോള്‍ നാം ഏറ്റെടുക്കുന്നത്‌ എന്നോര്‍മ്മിക്കണം. ഹൃദയസംബന്ധമായും മറ്റും തുടര്‍ച്ചയായി മരുന്നു കഴിക്കുന്നവരും മരുന്നിന്റെ സമയക്രമത്തില്‍ ശ്രദ്ധിക്കണം. മരുന്നിന്റെ അളവ്‌ രക്തത്തില്‍ ഒരുപോലെ നിലനിര്‍ത്തുവാനാണ്‌ രണ്ടു നേരമോ മൂന്നു നേരമോ (ഒരു ദിവസത്തില്‍) മരുന്ന്‌ കഴിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. മറന്നുപോയാല്‍, ഓര്‍ക്കുമ്പോള്‍ ഉടനെ തന്നെ മറന്നുപോയ ' മാത്ര' മാത്രം കഴിക്കുക. രണ്ടെണ്ണം ഒരുമിച്ച്‌ കഴിക്കുന്നത്‌ അഭികാമ്യമല്ല.

ഷെഡ്യൂളുകള്‍/Schedules
ചില മരുന്നുകളുടെ ലേബലില്‍ ഒരു ചതുരത്തിനുള്ളിലായോ അല്ലാതെയോ War ning : Schedule H Drug - To be sold on retail on the prescription of a Registered Medical Practioner only എന്ന്‌ കാണാം. രജിസ്‌റ്റര്‍ ചെയ്‌ത്‌ പ്രാക്‌ടീസ്‌ നടത്തുന്ന ഒരു ഡോക്‌ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമെ ആ മരുന്ന്‌ വില്‌പന നടത്താവൂ എന്നാണര്‍ത്ഥം. മറ്റു ചിലതില്‍, (ഉദാ: ഇഞ്ചക്ഷനുകള്‍) Schedule - G: Caution - It is dangerous to take this preparation except under medical supervision എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക.
മരുന്നുകളെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. ഡോക്‌ടറുടെ കുറി പ്പടി ഉണ്ടെങ്കില്‍ മാത്രം ലഭിക്കാവുന്നവയും (Prescription only drugs), കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നവയും (over the counter/- OTC drugs) പാരാസെറ്റമോള്‍ പോലുള്ള വേദന സംഹാരികളും മലശോധന, ചുമ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകളും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വില്‌പന നടത്താം എന്നുള്ളതുകൊണ്ട്‌ ഒടിസി വിഭാഗത്തില്‍ പ്പെടുന്നു. ദിവസേന എത്ര അളവ്‌ (മാത്ര -dose) കഴിക്കണമെന്നോ എത്രനാള്‍ കഴിക്കണ മെന്നോ രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട്‌ ഇവ സ്വയം ചികിത്സയ്‌ക്കായി ഉപയോഗി ക്കുന്നത്‌ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മരുന്നുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട താണ്‌.
സ്വയം ചികിത്സ പലതരം പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാനുള്ള സാധ്യതയുണ്ട്‌. തുടര്‍ച്ചയായി കഴിക്കുമ്പോള്‍ അളവ്‌ കൂടുതലായി ഉപയോഗിച്ചാലേ പ്രയോജനപ്പെടൂ എന്ന സ്ഥിതിയിലെത്തിച്ചേര്‍ന്നേക്കാം എന്നതാണ്‌ ഒന്ന്‌. അതുകൊണ്ടുതന്നെ ഉപ യോഗം നിര്‍ത്താന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നേക്കാം എന്നത്‌ മറ്റൊന്ന്‌. ഉദാഹരണത്തിന്‌ മലശോധനയ്‌ക്കുള്ള മരുന്നുകള്‍ ഒരിക്കല്‍ ഉപയോഗിച്ച്‌ പിന്നീട്‌ ശീലമാക്കിയാല്‍ അതു കൂടാതെ മലശോധന ഉണ്ടാകില്ല എന്ന സ്ഥിതി വരാം. മരുന്ന്‌ ഭക്ഷണമെന്ന നിലയിലേക്ക്‌ മാറുന്നത്‌ ആശാസ്യമല്ല.
ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്ന, ഡോക്‌ടറുടെ കുറിപ്പടി കണ്ട്‌ ബോദ്ധ്യപ്പെട്ടാല്‍ മാത്രം വില്‌പന നടത്താന്‍ ഉദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ലേബലില്‍ ഷെഡ്യൂള്‍ H എന്നെഴുതിയിരിക്കും. ഡോക്‌ടറുടെ നിര്‍ദ്ദേശമില്ലാതെ ഇവ കഴിക്കുന്നത്‌ സുരക്ഷിതമല്ല. ഇഞ്ചക്ഷനുവേണ്ടിയുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന ' Schedule G Drug' ല്‍ ഡോക്‌ടറുടേയോ നഴ്‌സിന്റേയോ മേല്‍നോട്ടത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌ അപകടകരമാണ്‌ എന്നാണ്‌ എഴുതിയിട്ടുണ്ടാവുക.

നിയന്ത്രിത മരുന്നുകള്‍/Controlled drugs
മനോരോഗ ചികിത്സയ്‌ക്കുള്ള മരുന്നുകളെ നിയന്ത്രിക്കപ്പെട്ടവ (Controlled drugs) എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. ഇവയ്‌ക്ക്‌ ലേബലില്‍ Rx എന്നതിനു പകരം NRx എന്നുണ്ട്‌. ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകളെപ്പറ്റിയുള്ള നിയമങ്ങള്‍ നാര്‍ക്കോട്ടിക്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്‌സ്‌റ്റന്‍സ്‌ ആക്‌ട്‌ (Narcotic and Pshychotropic substance Act) പ്രകാരമാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതിന്‍പ്രകാരം കര്‍ശനമായ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ ഈ മരുന്നുകള്‍ സൂക്ഷിക്കേണ്ടതും വില്‌ക്കേ ണ്ടതും. ഡോക്‌ടറെ സമീപിക്കാതെ ഒരേ കുറിപ്പടി കൊടുത്ത്‌ തുടരെത്തുടരെ ഇത്തരം മരുന്ന്‌ വാങ്ങിക്കഴിക്കുന്നത്‌ അഭികാമ്യമല്ല. തീരെ സുരക്ഷിതവുമല്ല.

സാംപിള്‍, വില്‌പനയ്‌ക്കല്ല/Physicians Sample. Not to be Sold
ഡോക്‌ടര്‍ക്ക്‌ മാതൃക (sample) കാണിക്കുവാനായി മരുന്നുകമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ലേബലില്‍ Physicians Sample Not to be Sold എന്ന്‌ എഴുതിയിരി ക്കണം എന്നുണ്ട്‌. അത്‌ വില്‌പന നടത്താനുള്ളതല്ല.
ഇപ്രകാരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നത്‌ ഒരു ശീലമാക്കുക. അവയുടെ പ്രയോജനകരമായ ഉപഭോഗത്തിന്‌ ഇത്‌ സഹായിക്കും.

8 comments:

വി. കെ ആദര്‍ശ് said...

a must read item for common man :-)

മറ്റൊരാള്‍\GG said...

ആദ്യമായിട്ടാണ് ഇവിടെ. വളരെ അറിവ് പകരുന്ന ഇത്തരം ഒരു ബ്ലോഗ് തുടങ്ങാന്‍ ശ്രമിച്ചതിന് ആശംസകള്‍!

തുടരുക..

മാണിക്യം said...

വളരെ ഉപകാരപ്രദമായ് പൊസ്റ്റ്..
വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി...

പരട്ട said...

വീണ്ടും വീണ്ടും പോരട്ടെ.

അങ്കിള്‍ said...

ഒരുപാട് നന്ദിയുണ്ട് ലീനേ ഈ വിവരങ്ങള്‍ കൈമാറിയതിനു.

കുറേകാര്യങ്ങള്‍ അറിയാമായിരുന്നെങ്കിലും കുറച്ചധികം കാര്യങ്ങള്‍ അറിഞ്ഞുകൂടാത്തതും ഇതില്‍ ഉണ്ടായിരുന്നു.

“എത്രയളവ്‌ കഴിക്കണം“ എന്നതിനു താഴെ എഴുതിയിരിക്കുന്നത് വളരെ പ്രധാനമായി തോന്നി. പ്രത്യേകിച്ചും ഈ വരികള്‍:“ഏഴു ദിവസത്തേക്ക്‌ ഡോക്‌ടര്‍ കുറിച്ചു തന്നാല്‍ മൂന്നു നാലു ദിവസത്തേക്ക്‌ മാത്രം വാങ്ങുന്നതും വഴി മനുഷ്യരാശിയെ മൊത്തം ബാധിക്കുന്ന വിപത്തിലേക്കാണ്‌ രോഗി കൂട്ടിക്കൊണ്ടുപോകുന്നത്‌.“ ഇക്കാര്യം കുറച്ചുകൂടി വിശദീകരണം നല്‍കിയാലും തരക്കേടില്ല. പറയുന്നപോലെ കഴിക്കണം എന്നറിയാം . പക്ഷേ കാരണം അറിയില്ലായിരുന്നു.

Px ആണോ അതോ Rx ആണോ?. തുടക്കത്തില്‍ Px എന്നാണ്‍ എഴുതിയിരിക്കുന്നത്. ശ്രദ്ധിക്കുമല്ലോ?

ഓ.ടോ: MBBS നു പഠിക്കുന്നവരും ഇക്കാര്യങ്ങളെല്ലാം പഠിക്കുന്നുണ്ടാകുമോ?

വിജ്ഞാന പ്രദമായ പോസ്റ്റ്. ലീനയും , സൂരജും ചേര്‍ന്നാള്‍ ബ്ലോഗ് വായനക്കാര്‍ സ്വയം ചികിത്സ തുടങ്ങുമെന്നാണ് തോന്നുന്നത്.

ലീന said...

dr. adarsh .thkq 4 d boost.

dr, mattoral. 'njan thanne nee" ennariyumbol thanne thudangippovunnathanu. ini nammaleyullu. so break the ice, nanni, veendum varika.

dr. manikyam,
friends means no thanks, no sorry. so cooperate with d blog.

dr. parratta.
"stock" theerum vare porum.

ലീന said...

dr. uncle,
thank for the boost.
i ll b coming with more infomn about what u suggest.
that is short form of R and J actually. i'll be careful about, ok.
Dont do self medication. i ll also put a blog abt self medication.

rendeep said...

Thanks for furnishing such important things in a language understandable by a layman...............