Saturday, December 6, 2008

മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കണം ?


മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗമാണ്‌ ഡോക്‌ടറോടുള്ള വിശ്വാസത്തോടും ആത്മവിശ്വാസത്തോടുമൊപ്പം എല്ലാ ചികിത്സകളുടേയും പരമാവധി പ്രയോജനം ലഭ്യമാക്കുന്ന പ്രധാനഘടകം.

കുറുന്തോട്ടിക്ക്‌ വാതം വന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. അതുപോലെ മരുന്നിന്റെ ഗുണമേന്മ നഷ്‌ടപ്പെട്ടാല്‍ പ്രയോജനമില്ല. അന്തരീക്ഷത്തിലെ ചൂട്‌, ഈര്‍പ്പം, സാന്ദ്രത, തണുപ്പ്‌ മുതലായവ മരുന്നിനെ സ്വാധീനിക്കുന്നതിനാല്‍ അവ എങ്ങനെ സൂക്ഷിക്ക പ്പെടുന്നു എന്നത്‌ ഗുണമേന്മയെ സ്വാധീനിക്കുന്ന സംഗതിയാണ്‌.

ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ എത്രനാള്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ്‌ ഉപയോഗ കാലാവധി ('Expiry Date') എന്നത്‌ മരുന്നിന്റെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. (കടയില്‍ നിന്നും വാങ്ങുമ്പോള്‍ Expiry Date ന്‌ മുമ്പ്‌ തന്നെയാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരു ത്തണം). ഓരോ മരുന്നും എങ്ങനെ സൂക്ഷിക്കണമെന്നും ലേബലില്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. അതിന്‍ പ്രകാരം സൂക്ഷിക്കുന്നില്ലെങ്കില്‍ കാലാവധിയ്‌ക്കു മുമ്പ്‌ തന്നെ അവയുടെ വീര്യം കുറഞ്ഞ്‌ ഉപയോഗശൂന്യമായിത്തീരും. ഉദാ:- ശക്തിയേറിയ വെളിച്ചം തട്ടാതെ സൂക്ഷിക്കുകയെന്ന നിബന്ധന, നിശ്ചിത ചൂടിലോ, തണുപ്പിലോ സൂക്ഷിക്ക ണമെന്നത്‌; ഉപയോഗ കാലാവധി നിര്‍ണ്ണയിക്കുന്ന തിയതിയുടെ കണക്കുകൂട്ടലും അവ സൂക്ഷിക്കുന്ന രീതിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. മരുന്ന്‌ ഉത്‌പാദി പ്പിക്കപ്പെട്ട തിയതി (Manufacturing date) മുതല്‍ കാലാവധി കഴിയുന്ന തിയതി (Expiry Date) വരെയുള്ള ഈ കാലയളവ്‌ പല വിഭാഗം മരുന്നുകള്‍ക്കും പലതാണ്‌. കാലാവധി കഴിയുന്ന തീയതി ക്കുള്ളില്‍, ശരിയായ രീതിയില്‍ സൂക്ഷിക്കുന്ന മരുന്നുകളുടെ 10% വീര്യം വരെ മാത്രമെ ഏതാണ്ട്‌ 1 മുതല്‍ 3 വരെ വര്‍ഷം കൊണ്ട്‌ പരമാവധി നഷ്‌ടമാകുന്നുള്ളൂ. ബാക്കി 90% വീര്യവും അപ്പോള്‍ മരുന്നില്‍ നിലനില്‍ക്കുന്നുണ്ട്‌. ശരീരത്തിനാവശ്യമായ വീര്യവും ഗുണവും അപ്പോഴും അവയില്‍ അടങ്ങിയിട്ടുണ്ട്‌ എന്നര്‍ത്ഥം. അതുകൊണ്ട്‌ നിര്‍ദ്ദേശാനുസരണം സൂക്ഷിച്ചിരിക്കുന്ന മിക്ക മരുന്നുകളും കാലാവധി കഴിഞ്ഞാലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊള്ളാത്തവയായിത്തീരുമെന്നോ വിഷമയമായി ത്തീരുമെന്നോ ധരിക്കേണ്ടതില്ല. കാലാവധിയ്‌ക്കുള്ളില്‍ 90-100% വരെ ഗുണമേന്മ ഉപഭോക്താവിന്‌ ഉറപ്പുവരുത്താനാണ്‌ കാലാവധി തീരുന്ന തിയതി (Expiry Date) കണക്കാക്കി രേഖപ്പെടുത്തുന്നത്‌.

അതുകഴിഞ്ഞാല്‍ പതുക്കെ പതുക്കെ രാസമാറ്റങ്ങള്‍ സംഭവിച്ച്‌ ഒടുവില്‍ വീര്യം മുഴുവനും തന്നെ നഷ്‌ടപ്പെടുന്നു. അതുകൊണ്ട്‌ കാലാവധിക്കുള്ളില്‍ത്തന്നെ ഉല്‌പാദകരുടെ നിര്‍ദ്ദേശമനുസരിച്ച്‌ മരുന്ന്‌ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്‌.
സൂക്ഷിക്കേണ്ട രീതിയും താപനിലയും എല്ലാ മരുന്നുകളുടേയും ലേബലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അന്തരീക്ഷ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും, സൂര്യപ്രകാശവുമൊക്കെ മരുന്നിനെ സ്വാധീനിക്കും. മരുന്ന്‌ ഗുളികയോ ക്യാപ്‌സൂളോ കഴിക്കുന്ന സമയത്ത്‌ കൂടെ ഉപയോഗിക്കുന്ന പാനീയങ്ങളുടെ താപനിലയും ശ്രദ്ധിക്കണം. ൩൦
ഡിഗ്രി സെല്‍ഷ്യസ് -40ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാകുന്നതാണ്‌ ഉത്തമം. കൂടിയ ചൂട്‌ മരുന്നുകളുടെ വിഘടനത്തെ ത്വരിതപ്പെടുത്തുകയും ഗുണം നഷ്‌ടപ്പെടാന്‍ ഇടയാകുകയും ചെയ്യും.
അടുക്കളയില്‍ പൊതുവെ ചൂട്‌ കൂടിയിരിക്കും; കുളിമുറിയില്‍ ഈര്‍പ്പം കൂടുതലും. ഈ ഭാഗങ്ങളില്‍ മരുന്ന്‌ സൂക്ഷിക്കരുത്‌.

സൂര്യപ്രകാശം ഏറ്റാല്‍ രാസമാറ്റം സംഭവിക്കുന്ന മരുന്നുകള്‍ തവിട്ടു നിറമുള്ള (Amber coloured) കുപ്പികളിലാണ്‌ ലഭിക്കുക. കൂടാതെ ഒരു കവറും ഉണ്ടാകും.'Protect from sunlight' എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം മരുന്നുകള്‍ ഉപയോഗശേഷവും തിരിച്ച്‌ കവറിനുള്ളില്‍ത്തന്നെ ഇട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം. ഓയിന്റ്‌മെന്റ്‌സ്‌ (ointments) 30
ഡിഗ്രി സെല്‍ഷ്യസ് ല്‍ താഴെ താപനിലയില്‍ മാത്രമെ സൂക്ഷിക്കാന്‍ പാടുള്ളു. 34-36ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ അന്തരീക്ഷത്തില്‍ താപനില (room temperature) എത്തുമ്പോള്‍ അവ ശ്രദ്ധിച്ച്‌ 300C താഴെത്തന്നെ സൂക്ഷിച്ചുവയ്‌ക്കണം. ചില മരുന്നുകള്‍ 8 ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാണ്‌ സൂക്ഷിക്കേണ്ടത്‌; ചിലവ 2ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയിലും. ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മരുന്നുകടകള്‍ Air condition ചെയ്യണമെന്നും, Fridge നിര്‍ബന്ധമായും ഉണ്ടായിരിക്ക ണമെന്നും തടികൊണ്ടുള്ള അലമാരകള്‍ (ചില്ലുകൊണ്ടുള്ളതല്ല) ആക്കണമെന്നും ഒക്കെ നിര്‍ദ്ദേശിക്കുന്നത്‌.

മുകളില്‍പ്പറഞ്ഞവയെ സംബന്ധിച്ച്‌ ലേബലിലുള്ള നിര്‍ദ്ദേശങ്ങള്‍
1. Store in a cool dry place : 8
ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില
2. Store in a cold place : 2
ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില Fridge - ല്‍ ക്രമീകരിച്ചിരിക്കുന്ന താപനില യാണിത്‌.
3. Store in a dark place / protect from light - സൂര്യ പ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം
4. Protection from freezing - freeze ചെയ്‌താല്‍ ചില മരുന്നുകളുടെ രാസഘടനയില്‍ ത്തന്നെ മാറ്റം വന്ന്‌ ഉപയോഗശൂന്യമായിത്തീരും. കൂടാതെ മരുന്ന്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന Glass കൊണ്ടുള്ള കുപ്പികളും മറ്റും ളൃലല്വല ചെയ്‌താല്‍ പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുമുണ്ട്‌. അതുകൊണ്ട്‌ freeze ചെയ്യാതെ സംരക്ഷിക്കണം.
5. Not to be refrigerated - Vitamin A പോലുള്ള സോഫ്‌റ്റ്‌ ജലാറ്റിന്‍ ക്യാപ്‌സൂള്‍സ്‌ (Soft gelatin capsules) ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
6. Store in a well closed, light resistant container - നന്നായി മുറുക്കി അടച്ച്‌ സൂര്യപ്രകാശം ഏല്‍ക്കാത്ത കുപ്പിയില്‍ സൂക്ഷിക്കണം.
7. Keep away from children - Iron tablets ഉള്‍പ്പെടെ ഭംഗിയുള്ള മധുരത്തില്‍ പൊതിഞ്ഞ ഗുളികകള്‍ കുട്ടികള്‍ മിഠായിയാണെന്ന്‌ കരുതി നാമറിയാതെ, ധാരാളം എടുത്ത്‌ കഴിക്കുന്നത്‌ 'മരുന്നു വിഷബാധയ്‌ക്ക്‌' കാരണമാകും. അതുകൊണ്ട്‌ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ ഇവ സൂക്ഷിക്കണം.
ഉപയോഗം കഴിഞ്ഞ ഉടനെ ശരിയായ കവറില്‍ ശരിയായ താപനിലയില്‍ത്തന്നെ തിരിച്ച്‌ വച്ച്‌ സൂക്ഷിയ്‌ക്കുന്നത്‌ കാലാവധി

5 comments:

വി. കെ ആദര്‍ശ് said...

nammude medical store il wooden almarah allallo, nalla glass almarah aanallo

അങ്കിള്‍ said...

ലീനക്ക് അഭിവാദനങ്ങള്‍.

ചില മരുന്നുകള്‍ ഫ്രീഡ്ജിനുള്ളില്‍ നിന്നാണ് മരുന്നുകടയില്‍ നിന്നും എടുത്തു തരുന്നത്. അങ്ങനെയുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ തുടര്‍ന്നും ഫ്രിഡ്ജിനുള്ളീല്‍ സൂക്ഷിക്കേണ്ടതുണ്ടോ? ഉദാ. പ്രമേഹരോഗികള്‍ക്കുള്ള ഇന്‍സുലിന്‍.

ഓ.ടോ: follow a blog എന്നൊരു സൌകര്യം ഗൂഗില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബ്ലോഗിലും അതിനെ ഫിറ്റ് ചെയ്യണമെന്നൊരു നിര്‍ദ്ദേശമുണ്ട്. ഇതാ ഇവിടെ ചെന്നാല്‍ അത് ചെയ്യേണ്ടതെങ്ങിനെയെന്ന് വിവരിക്കുന്നുണ്ട്. പുതിയ പോസ്റ്റിടുന്നത് ഞങ്ങളൊക്കെയൊന്നറിയട്ടെ.

Unknown said...

uncle thanq 4 d comment.

see the label of insulin.it s written During use: do not refrigerate. dont store abv 25 c. . or vials can be kept at room temp. for 4-6 wks

ശ്രീ said...

നല്ല പോസ്റ്റ്

Unknown said...

dr.uncl,e see which type of insulin. human insulin (some prepatrations) shld b kept at refrigerator. but some insuline preparations r need not. (during use they can be kept at room temp.ie(15-25 c),during use. so see what lebel insists.