പ്രധാന മരുന്നിനുമുകളില്‍ Rj എന്നൊരു അടയാളം കാണാം. താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യക്ഷരമായ R ഉം റോമാക്കാരുടെ സൗഖ്യദായകമായ (God of healing) ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ് Rj ഈ അടയാളം ജൂപ്പിറ്റര്‍ദേവന്റെ കണ്ണിലെ കൃഷ്ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്. എന്തായാലും (ദൈവനാമത്തില്‍) താഴെ പറയുന്ന മരുന്ന് താങ്കള്‍ കഴിക്കുക - (In the name of God) you take the following medicines - എന്നാണ് നാം മനസ്സിലാക്കേണ്ടത്. Rj നെ തുടര്‍ന്ന് മരുന്നിന്റെ പേരാണുണ്ടാവുക.
ജെനറിക് പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും USP എന്നാല്‍ Unites States Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ് വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഈ മരുന്ന് ഉണ്ടാക്കി യിരിക്കുന്നത് എന്നാണ് ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആയുര്‍വേദമരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത് സഹസ്രയോഗം, അഷ്ടാംഗഹൃദയം എന്നൊക്കെ കാണാം. പ്രധാന രാസവസ്തു (active pharmaceutical ingredient) കൂടാതെ മറ്റു ചിലവ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. മരുന്ന് കേടു കൂടാതെ സംരക്ഷിക്കുന്നതിനുള്ള രാസവസ്തുക്കള്‍ (preservatives), മധുരം പ്രദാനം ചെയ്യുന്ന രാസവസ്തുക്കള്‍, പലതരം നിറങ്ങള്‍ എന്നിവയാണവ. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) അംഗീകരിച്ചിട്ടുള്ള രാസവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്. ഇവയെപ്പറ്റിയും പ്രധാന മരുന്നിനു താഴെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയുടെ അളവിനുനേരെ q.s എന്ന് എഴുതിയിരിക്കുന്നതും കാണാം. quantity sufficient അതായത് ആവശ്യത്തിന് / പാകത്തിന് ഉള്ള അളവ് ചേര്‍ത്തിരിക്കുന്ന എന്നര്‍ത്ഥം.
മരുന്നുകുപ്പിയുടേയോ, കവറിന്റേയോ പുറത്ത് പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മരുന്നിന്റെ തലക്കുറിയാണ് ലേബല്‍. 1940 ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിരിക്കണം എന്ന് അനുശാസിക്കുന്നു. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ അടങ്ങിയിരിക്കുന്നു. ഒരു മരുന്നിന്റെ ലേബല്‍ എങ്ങനെ ചെയ്യണമെന്നതി നെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന് (FIP) അവരുടെ വെബ്സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്.
Subscribe to:
Post Comments (Atom)
5 comments:
ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന് (FIP) അവരുടെ വെബ്സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്
പ്രയോജനപ്രദമായ ഈ വിവരങ്ങള്‍ക്ക് നന്ദി
ലീന,
അടുത്ത ‘മരുന്നറിവുകള്‍‘ക്കായി കാത്തിരിക്കുന്നു.
നല്ല ഉദ്യമം!
അഭിനന്ദനങ്ങള്‍!!
ഉപയോഗപ്രദമായ വിവരങ്ങള്‍... ഇനിയും പ്രതീക്ഷിക്കുന്നു.
thanks to valyammai,kaithamullu.n sethulakshmi
Post a Comment