ശരീരത്തില്‍ വെളളം കുറഞ്ഞാല്‍ (Dehydration)
ശരീരത്തിന്റെ എഴുപത്തഞ്ചു ശതമാനത്തോളം വെളളമാണ്; കോശങ്ങളി(intracellular space)ലാണ്. ഇതില്‍ ഭൂരിഭാഗവും. ബാക്കിയുളളത് കോശങ്ങ്ള്‍ക്ക് പുറത്തുളള(extracellular space) ഭാഗത്താണ്.വെളളം ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയും പുറന്തളളപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. വ്ൃക്ക(kidney)യോടു ചേ൪ന്നു പ്രവര്‍ത്തിക്കുന്ന എ.ഡി.എച്ച് (Anti-Diuretic Hormone – ADH) എന്ന ഹോ൪മോണാണ്‍ വെള്ളത്തെ എപ്പോഴൊക്കെയാണ് മൂത്രം വഴി പുറന്തള്ളേണ്ടത് എപ്പോഴാണ് ശരീരത്തില്‍ സംഭരിച്ചു വക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.
ശ്വാസോഛ്വാസം ചെയ്യുമ്പോഴും(breathe), വിയര്‍ക്കുമ്പോഴും(sweat),കുടല് മാലിന്യം പുറന്തളളുമ്പോഴും, മൂത്രം വഴിയും, ശരീരത്തില്‍നിന്ന് ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുളള നഷ്ടം വെളളം കുടിക്കുന്നതിനനുസരിച്ചു നികത്തപ്പെട്ടുകൊണ്ടേയിരിക്കും.
പക്ഷേ ഇങ്ങനെ ശരീരം നിലനിര്‍ത്തുന്ന സംതുലനാവസ്ഥ ചിലപ്പോഴൊക്കെ പല കാരണങ്ങള്‍ കൊണ്ടും തകിടം മറിയാറുണ്ട്. നാം കുടിക്കുന്നതിലേറെ വെളളം ശരീരത്തില്‍നിന്ന് പുറന്തളളപ്പെടുന്ന സാഹചര്യങ്ങളോ, അസുഖങ്ങളോ ഉണ്ടാകുമ്പോഴാണിത് സംഭവിക്കുന്നത്. ഇതിനെ നിര്‍ജലീകരണം(Dehydration) എന്ന് പറയാം.
നിര്‍ജലീകരണത്തിനുള്ള കാരണങ്ങള്‍
വയറിളക്കമാണ് (diarrhoea) ശരീരത്തില്‍ നിന്ന് വളരെ വേഗത്തില്‍ ധാരാളമായി വെളളം നഷ്ടപ്പെടുന്നതില്‍ പ്രധാനകാരണം. ഛര്‍ദ്ദി(vomiting)യും തുല്യപ്രാധാന്യം വഹിക്കുന്നു. വയറിനുള്ളില്‍ കടന്നുകൂടുന്ന രോഗാണുക്കളെ(infectious organisms)യോ വിഷാംശ(toxic substances)ങ്ങളേയോ അലര്‍ജിവസ്തുക്കളെയോ(allergens) പുറന്തളളാനായി ശരീരത്തിന്റെ പ്രതിരോധസംവിധാനം(defence mechanism)പ്രവര്‍ത്തിക്കുമ്പോഴാണ് വയറിളക്കമോ, ഛര്‍ദ്ദിയോ, ചിലപ്പോള്‍ രണ്ടും കൂടിയോ ഉണ്ടാകുന്നത്. പൊളളലേല്‍ക്കുമ്പോള്‍ കേടുപാടുവന്ന തൊലിയിലൂടെയും, നല്ല പനി കഴിഞ്ഞ് വിയര്‍ക്കുമ്പോഴും, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴുമൊക്കെ ശരീരം നിലനിര്‍ത്തുന്ന വെളളത്തിന്റെ സംതുലനാവസ്ഥ താറുമാറാകും; നിര്‍ജലീകരണം(dehydration) അനുഭവപ്പെടും. പഞ്ചസാരയുടെ കൂടിയ അളവിനെ ശരീരം നിയന്ത്രിക്കുന്നത് മൂത്രത്തിലൂടെ പുറന്തളളിക്കൊണ്ടാണ്.ഈ പ്രക്രിയക്കുവേണ്ടി ധാരാളം വെളളവും മൂത്രത്തിലൂടെ പുറന്തളളപ്പെടും. തൊലിപ്പുറമെ നീരുണ്ടാകുന്നതരം അസുഖങ്ങളിലും നിര്‍ജലീകരണത്തിനു സാദ്ധ്യതയുണ്ട്. അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോഴും, വ്യയാമം ചെയ്യുമ്പോഴും,ശരീരത്തില്‍നിന്ന് വിയര്‍പ്പായി ധാരാളം വെളളം നഷ്ടപ്പെടുമല്ലോ. രോഗാണുബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയാണെങ്കില്‍ ഇടവിട്ട് പനിക്കുന്നത് നമുക്ക് പരിചിതമാണ്. പനി വിടുമ്പോഴുണ്ടാകുന്ന വിയര്‍പ്പുവഴിയും വെളളം ധാരാളമായി നഷ്ടപ്പെടുന്നു.
പ്രത്യാഘാതങ്ങള്‍
നിര്‍ജലീകരണം (Dehydration) എന്ന അവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ചെറിയ തലവേദന മുതല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതുകൊണ്ടുണ്ടാകുന്ന(lowered BP) ഷോക്ക്(hypovoleimic shock) വരെ ശരീരത്തില്‍ വെളളത്തിന്റെ കുറവിനനുസരിച്ച് പ്രത്യക്ഷപ്പെടാം. തലച്ചോറിലേക്കുളള രക്തപ്രവാഹം കുറയുന്നതുകൊണ്ട് അബോധാവസ്ഥയിലായി കോമ(coma)യിലെത്തുന്ന അവസ്ഥയും വന്നു ചേരാം. തുടര്‍ന്ന് മറ്റുളള അവയവങ്ങള്‍ കൂടി പ്രവര്‍ത്തനരഹിതമായാല്‍ മരണം വരെ സംഭവിക്കാം. വ്ൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുന്നതും (kidney failure) അസാധാരണമല്ല. ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിക്കാനായാലേ വ്ൃക്കയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകൂ. നിര്‍ജലീകരണം തുടര്‍ന്നുകൊണ്ടിരുന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുകയും, തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കുളള രക്തയോട്ടം കുറയുകയും ചെയ്യും. ചൂടുസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളാണ് മറ്റ്ചിലത്. വിയര്‍പ്പു വഴി വെളളം ധാരാളമായി നഷ്ടപ്പെടുമ്പോള്‍ തകരാറിലാകുന്നത് തുടര്‍ച്ചയായി വ്യായമത്തിലേര്‍പ്പെടുന്ന മസിലുകളുടെ സുഗമമായ പ്രവര്ത്ത്നമാണ്; മസിലുകളില്‍ കോച്ചിപ്പിടുത്തം (heat cramps) അനുഭവപ്പെടാനിടയാകും.
ലക്ഷണങ്ങള്‍
തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഇടുമിച്ച മുഖം(flushed face), കണ്ണുകളില്‍ ഭാരം അനുഭവപ്പെടുക(sunken eyes), വായ വരളുക(dry mouth), തൊലി വരളുക(dry skin), മൂത്രത്തിന്റെ അളവ് നന്നേ കുറവാകുക, മൂത്രം നല്ല മഞ്ഞ നിറത്തില്‍ പോകുക, ചിലപ്പോള്‍ മൂത്രം ഒട്ടും തന്നെ പോകാതിരിക്കുക, വിയര്‍ക്കാതിരിക്കുക, ഒരു പക്ഷെ അബോധാവസ്ഥയിലാകുക, ഇതൊക്കെയാണ് പ്രകടമാകുന്ന ലക്ഷണങ്ങള്‍. രോഗിയെ കിടത്തിയിട്ട് കാലുകള്‍ ഒരു തലയിണയിലോ മറ്റോ ഉയര്‍ത്തിവെയ്ക്കുന്നത് നല്ലതാണ്. ഒപ്പം കാറ്റു കൊളളാനുളള സൗകര്യവും ചെയ്തുകൊടുക്കും.ബോധാവസ്ഥയിലാണെങ്കില്‍ കുറച്ചുവെളളം കൂടികുടിപ്പിച്ചാല്‍ പ്രാഥമികമായ പരിചരണമായി. അബോധാവസ്ഥയിലാണ് രോഗിയെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.
ചികിത്സ
നിര്‍ജലീകരണം ഏതു വിധമാണെങ്കിലും നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കുക (fluid replacement or rehydration) എന്നതാണ് പ്രധാന ചികിത്സ. വയറിളക്കം പോലുളള പ്രശ്നത്തേത്തുടര്‍ന്നാണെങ്കില്‍ ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട് (oral rehydration salt-ORS) തിളപ്പിച്ചാറിയ വെളളത്തില്‍ കലക്കി ഇടക്കിടക്ക് കുടിപ്പിക്കാം. ഓരോ മലവിസര്‍ജ്ജനതിനുശേഷവും ഒരു കപ്പ് (250 മി.ല്ലി) ഓ.അര്.എസ് മിശ്രിതം നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കാനാകും. ഗ്ലൂക്കോസും സോഡിയം, പൊട്ടാസ്യം പോലുളള മറ്റ് ലവണങ്ങളും ഉള്‍പ്പെട്ട ഈ മിശ്രിതം ശരീരത്തിലെ നഷ്ടപ്പെട്ട ഊര്‍ജ്ജത്തേയും ലവണങ്ങളെയും(electrolytes) വീണ്ടെടുക്കും. വീടുകളില്‍ ഉപ്പിട്ട കഞ്ഞിവെളളവും കരിക്കിന് വെളളവും ലഭ്യമെങ്കില്‍ ഇവയും നഷ്ടപ്പെട്ട ജലാംശത്തെയും ഊര്‍ജ്ജത്തേയും ലവണങ്ങളേയും വീണ്ടെടുക്കും.
ഛര്‍ദ്ദി പോലുളള പ്രശ്നം കൂടിയുണ്ടെങ്കില്‍ വായിലൂടെയുളള ചികിത്സ വഴി ജലാംശത്തെ വീണ്ടെടുക്കുക പ്രയാസമാണ്. വൈദ്യസഹായം തേടുകതന്നെ വേണം. രക്തക്കുഴലുകള്‍ വഴി ജലത്തേയും ലവണങ്ങളേയും (electrolytes) വീണ്ടെടുക്കുകയാണ് പോംവഴി. നിര്‍ജലീകരണം മൂലം രക്തസമ്മര്‍ദ്ദം കുറഞ്ഞ് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കിലും രോഗിയെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കണം. കാരണം ഇത്തരം സാഹചര്യങ്ങളിലും ജലനഷ്ടത്തെ വീണ്ടെടുക്കാന്‍ വീട്ടിലുളള സ്വയംചികിത്സക്കു കഴിയില്ല. രക്തക്കുഴലുകള്‍ വഴി പലതരം മരുന്നുകള്‍ കയറ്റിയാലേ ചികിത്സ വിജയിക്കൂ. ഇത്തരം ചികിത്സയുടെ വിജയം അളക്കുന്നത് രോഗി പുറന്തളളുന്ന മൂത്രത്തിന്റെ അളവ് പരിശോധിച്ചിട്ടാണ്.കാരണം ശരീരത്തില്‍ ജലമില്ലാത്തപ്പോള്‍ വ്ൃക്ക ജലത്തെ പുറന്തളളാതെ സംഭരിച്ചു വക്കുന്നതിന്റെ ഫലമായി മൂത്രം വളരെ കുറവേ ഉണ്ടാകൂ. പക്ഷെ ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വ്ൃക്ക അത് തിരിച്ചറിയുകയും വര്‍ദ്ധിതമായ അളവില്‍ മൂത്രം പുറന്തളളുകയും ചെയ്യും.
അണുബാധ കൊണ്ട് പനി, ഛര്‍ദ്ദി, വയറിളക്കം, എന്നീ പ്രശ്നങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിര്‍ജലീകരണത്തിനുളള ചികിത്സക്കുപുറമേ രോഗത്തിന്റെ ശരിയായ കാരണത്തിനും ചികിത്സ നല്‍കണം.
തടയാനുളള വഴികള്‍
1.ദിവസവും 8 ഗ്ലാസ്സ് വെളളം കുടിക്കാ൯ ശ്രദ്ധിക്കണം
(പ്രത്യേകിച്ച് വേനല്‍ക്കാലത്ത്)
2.കാര്‍ബണ്‍ ഡൈഒക്സൈഡ് ലയിപ്പിച്ചതും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.
3.തൊലിയെ കഴിയുന്നിടത്തോളം സൂര്യപ്രകാശമേല്‍ക്കാതെ സംരക്ഷിക്കണം
4.വ്യായാമം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ജലനഷ്ടം അപ്പോഴപ്പോള്‍ നികത്തുവാന്‍ ശ്രദ്ധിക്കണം.
Subscribe to:
Post Comments (Atom)
5 comments:
നല്ല പോസ്റ്റ്
സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പോസ്റ്റ്.
ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകള്‍........
വെള്ളായണി വിജയന്
ആയുര്‍വേദത്തില്‍ ഇതിനെ ഒരു പിത്ത ദോഷ കൊപമായി കണക്കാക്കാം. ഗളുച്യാഡി കഷായം., ദ്രാക്ഷാരിഷ്ടം, എന്നിവ ഉപദ്രവങ്ങള്‍ കുറക്കാന്‍ ഫലപ്രദമാണ്.
കൊച്ചുകൊച്ച് അറിവുകൾ നന്നായിരിയ്ക്കുന്നു. നിർജ്ജലീകരണത്തിന്റെ
കാര്യത്തിൽ സമയത്ത് കണ്ടെത്തുകയാണു പ്രധാനം എന്നെനിയ്ക്കു തോന്നുന്നു.
സാമാന്യജനത്തിനോ,പരിചയസമ്പന്നരല്ലാത്ത ചികിത്സർക്കോ പലപ്പോഴും
ഇതു കഴിയാറില്ല. ചികിത്സിച്ച് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയെടുക്കുന്ന
ചികിത്സകരുമുണ്ട്. ഒരു വൈദ്യൻ വയൽക്കാഞ്ഞിരം എന്ന ഒരു ചെടി അരച്ചു കൊടുത്ത്
ഛർദ്ദിച്ച് വയറിളകി ഡീഹൈഡ്രേഷൻ വന്നു ഗുരുതരമായ ഒരു കേസ് ഒരിക്കൽ അറിയാൻ
കഴിഞ്ഞിട്ടുണ്ട്.
( ഇപ്പോൾ, കേരളാ ഗവർമെന്റ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച
നിയമം അനുസരിച്ച് 21 വയസ്സു പുർത്തിയാക്കിയ ആർക്കും ആയുർവേദ/പാരമ്പര്യ
എന്ന പേരിൽ നിയമപ്രകാരം തന്നെ ചികിത്സചെയ്യാം. രോഗി മരിച്ചാലും കുഴപ്പമില്ല, ഈ
ഉത്തരവ് എടുത്തു കാണിച്ചാൽ മതി- കേസെടുക്കാൻ വരുന്ന പോലീസ് തിരിച്ചു
പൊയ്ക്കൊള്ളും എന്നർത്ഥം. )
എന്റെ അനുഭവത്തിൽ ,കരിക്കിൻ വെള്ളം തന്നെയാണ് എളുപ്പത്തിൽ
പ്രയോഗിയ്ക്കാൻ ഏറ്റവും നല്ലത്. പെട്ടെന്ന്
ആഗിരണം നടക്കും. കിട്ടിയില്ലെങ്കിൽ കഞ്ഞിവെള്ളം -ഉപ്പ് പ്രയോഗം.
സ്നേഹപൂർവം
ഋഷി
നന്ദി അഭിപ്രായങ്ങള്‍ക്ക്.
Post a Comment