Friday, October 11, 2013

ആന്റിഓക്സിഡന്റുകൾ

“ഗ്രീൻ റ്റീയിൽ ഒരുപാടു ആന്റിഓക്സിഡന്റുകൾ ഉണ്ടത്രേ, ഞാൻ ഇപ്പൊ എന്നും ‘ഗ്രീൻ റ്റീ’ യാണു കുടിക്കുന്നത്.“ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ള കൂട്ടുകാരിയുടേതാണ് ഫോണിന്റെ അങ്ങേത്തലക്കലുള്ള ഈ വർത്തമാനം. പിന്നെ കുറച്ചു സംശയങ്ങളും.




ആന്റി ഓക്സിഡന്റുകളെപ്പറ്റി വളരെ പറഞ്ഞു കേൾക്കുന്നു…എന്താണിവയുടെ പ്രാധാന്യം?



ജീവന്റെ നിലനിൽപ്പിനായി ഓരോ കോശങ്ങളിലും ഓക്സീകരണം നടക്കുന്നു. ഊർജ്ജം പകർന്നുതരാനായുള്ള പ്രയത്ന മാണിത്.എന്തായിരിക്കാം ഇതിന്റെ ഗുണവും ദോഷവും?



തീ കത്തുന്നത് ഓക്സിജന്റെ സഹായത്തോടെയാണെന്ന് നമുക്കറിയാം. കത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്ജ്ജ ത്തെ പണ്ടേ മനുഷ്യന്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതുപോലെ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങള്ക്കും ആഹാരത്തിൽ നിന്ന് ഊര്ജ്ജചത്തെ ഉത്പാദിപ്പിക്കാൻ ഓക്സിജന്റെ സാന്നിദ്ധ്യം കൂടിയേ കഴിയൂ. പക്ഷെ ഈ പ്രക്രിയയ്ക്ക് ( Oxidation) ശരീരം വലിയ വില കൊടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ...? നാം ഊര്ജ്ജ്വ സ്വലതയോടെ മിടുക്കരായി നടക്കുമ്പോള്‍ അതുപോലെതന്നെ ഊര്ജ്ജ്വ സ്വലതയുള്ള ( reactive), സ്ഥിരതയില്ലാത്ത ( unstable) തന്മാത്രകള്‍ അതോടൊപ്പം നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവില്‍ ഇവ ശരീരത്തിന്റെ ചില രാസപ്രവര്ത്തnനങ്ങള്ക്ക് ആവശ്യമാണ്‍.എന്നാല്‍ കൂടിയ അളവിലുള്ള ഇവയുടെ സാന്നിദ്ധ്യം നമ്മുടെ ആരോഗ്യമുള്ള ശരീരകോശങ്ങള്ക്ക് വളരെ അപകടം ഉണ്ടാ‍ക്കും.



“ഫ്രീ റാഡിക്കലുകള്‍ “ ( free radicals)എന്നറിയപ്പെടുന്ന ഇത്തരം തന്മാത്രകളില്‍ ജോടിയില്ലാത്ത ഒരു ഇലക്ട്രോണ്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് അവ അസ്ഥിരമായ അവസ്ഥയിലാണ്. ജോഡിയെ കൂടെചേര്ത്ത് , സ്ഥിരത കൈവരിക്കുന്നതിനായി ഇവ എപ്പോഴും ഒരുങ്ങിയിരിക്കുകയും രാസപ്രവര്ത്ത നങ്ങളില്‍ ഏര്പ്പെുടാന്‍ സദാ തയ്യാറായിരിക്കുകയും (reactive) ചെയ്യുന്നു. ഒരിക്കല്‍ ഒരു രാസപ്രവര്ത്്ങനത്തില്‍ ഏര്പ്പെജട്ടുകഴിഞ്ഞാൽ വീണ്ടും വീണ്ടും പുതിയ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്ന രാസപ്രവര്ത്ത്നങ്ങളുടെ ഒരു ചങ്ങലയ്ക്കാണ്(chain reaction) തുടക്കമിടുന്നത്.





ഇത്തരത്തിലുള്ള ഫ്രീ റാഡിക്കലുകളുടെ അമിതമായ ഉത്പാദനമാണ് നമ്മുടെ ശരീരകോശങ്ങള്ക്ക് അപകടകരമായി മാറുന്നത്. നിരന്തരമായി ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ പ്രവര്ത്തളനത്തെ ചെറുത്തുതോല്പ്പി ക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്പ്പിഅന് വളരെ ആവശ്യമാണ്. അതിനുള്ള കഴിവ് ആന്റി ഓക്സിഡ്ന്റ് ( anti oxidants) എന്ന വിഭാഗം രാസപദാര്ത്ഥ ങ്ങള്ക്കു ണ്ട്. ശരീരത്തിനു ഹാനികരമായതരത്തിലുള്ള ഓക്സീകരണത്തെ വൈകിപ്പിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇവയുടെ ധര്മ്മം്. അതുവഴി ഫ്രീ റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്വീകര്യമാക്കാനോ, തടസ്സപ്പെടുത്താനോ കഴിയും.





പക്ഷെ, നിര്ഭാാഗ്യവശാൽ ആന്റി ഓക്സിഡന്റ് വിഭാഗത്തില്പ്പെ്ട്ട രാസപദാര്ത്ഥതങ്ങളെ ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല.അതുകൊണ്ടുതന്നെനമ്മുടെ ആഹാരക്രമത്തില്‍ ആന്റി ഓക്സിഡന്റുകളെ ഉള്പ്പെമടുത്തേണ്ടതിന്റെ ആവശ്യകത വളരെയാണ്.



ചായയിൽ അത്യധികമായി അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ(polyphenols), ഫ്ലേവോ നോയിഡുകൾ (flavonoids) എന്നിവ വളരെ നല്ല ആന്റിഓക്സിഡന്റുകളാണ്. പഴങ്ങളിലും പച്ചക്കറികളിലും ഫ്ലേവോനോയിഡുകൾ ധാരാളമായി കാണുന്നു. ധാരാളം നീരുള്ള പഴങ്ങൾ ( berry), പലതരം ബീൻസുകൾ( beans) എന്നിവ നല്ല ആന്റിഓക്സിഡന്റുകളുടെ സ്രോതസ്സുകളാണ്.



നിറത്തിന്റെ ഗാഢത കൂടുന്തോറും ആന്റി ഓക്സിഡന്റുകളുടെ അളവും കൂടുമത്രേ.

തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരക്ക, റോസ് മുന്തിരി, പപ്പായ ഇവക്ക് നിറം കൊടുക്കുന്ന രാസവസ്തുവാണ് ലൈകോപ്പീന്‍ . ഇതിന് ആന്റി ഓക്സിഡന്റ് ആയി പ്രവര്ത്തി ക്കുവാനുള്ള കഴിവുണ്ട്. തക്കാളി പാകം ചെയ്തുകഴിയുമ്പോഴാണ് ഈ രാസപദാര്ത്ഥ ത്തിന് പുറത്തുവരാനുള്ള അവസരം ലഭിക്കുന്നത് .



ഇറച്ചി, ധാന്യങ്ങള്‍ ,(whole grains), കുരുക്കള്‍ (nuts) , വെളുത്തുള്ളി, കടലില്‍ നിന്നുമുള്ള ഭക്ഷണപദാര്ത്ഥ ങ്ങൾ (sea foods) എന്നിവയിൽ ധാരാ‍ളം സെലിനിയം അടങ്ങിയിരിക്കുന്നു. ക്യാരട്ടു പോലുള്ള ഓറഞ്ചു നിറമുള്ളവയിലും, കടുത്ത പച്ചനിറമുള്ള പച്ചക്കറികളിലും ബീറ്റാ കരൊട്ടിന്‍ ഉണ്ട്. മത്സ്യത്തിലെ ഒമേഗാ മൂന്ന് ഫാറ്റി ആസിഡുകൾ നല്ല ആന്റി ഓക്സിഡന്റുകളാണ്. റ്റ്യൂമറുള്ള കോശങ്ങളുടെ വളർച്ചാനിരക്ക് ഒരു പരിധിവരെ കുറയ്ക്കാനും, കീമോതെറാപ്പിയുടെ തിക്തഫലങ്ങൾ കുറയ്ക്കാനും ഇവക്ക് കഴിയുമെന്ന് പഠനഫലങ്ങൾ പറയുന്നു.





ആരോഗ്യമുള്ള ശരീരകോശങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, റേഡിയേഷന്‍ , പുകവലി, മദ്യം, അന്തരിക്ഷമലിനീകരണം, തുടങ്ങിയ അനേകഘടകങ്ങള്‍ ഇതിനെ പതിന്മടങ്ങായി വര്ദ്ധിങപ്പിക്കുന്നു എന്നു നാം മനസ്സിലാക്കണം. ശരീരത്തില്‍ അമിതമായ നിരക്കിൽ ഇവ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ ഡി.എന്‍ .എ ( DNA) (അതുവഴി ജനിതക ഘടനയ്ക്കും -Genetic material) ,കൊഴുപ്പുകൾ ( lipids), മാംസ്യതന്മാത്രകൾ ( proteins) എന്നിവയെ ഗുരുതരമായി ബാധിക്കും.



ഒരിക്കലും ശരിയാകാൻ പറ്റാത്ത ഇത്തരം മാറ്റങ്ങൾ ക്യാന്സുറിനും, മറ്റ് പലതരം അസുഖങ്ങള്ക്കും വഴി തുറക്കും. പ്രായം കൂടുന്തോറും, ഫ്രീ റാഡിക്കലുകളെ ചെറുത്ത് തോല്പ്പി ക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറഞ്ഞു വരുമെന്നതും ഓര്മ്മിളക്കണം. ക്യാൻസർ, രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ, തിമിരം, എല്ല്, സന്ധി, എന്നിവയുടെ പ്രവര്ത്ത നം വഷളാകുക , രോഗപ്രതിരോധവ്യവസ്ഥ താറുമാറാകുക, പ്രായമേറി വരുന്നതിന്റെ ലക്ഷണങ്ങള്‍ വളരെ വേഗം പ്രകടമാവുക അവയവങ്ങളുടെ തേയ്മാനം എന്നിവയാണ് ഫ്രീ റാഡിക്കലുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതുമൂലംശരീരത്തില്‍ വരുന്ന പ്രശ്നങ്ങൾ.





ക്യാന്സ്ർ ( പ്രോസ്റ്റേറ്റ്, ശ്വാസകോശം, മലാശയം) , പാര്ക്കി ന്സോർണിസം, അല്ഷീരമേഴ്സ്, ഹൃദയരോഗങ്ങള്‍ , പേശികളുടെ നാശം മൂലമുണ്ടാകുന്ന കണ്ണിന്റെ പ്രശ്നങ്ങള്‍ ( തിമിരം) , ഇവയില്നിാന്നൊക്കെ ശരീരത്തെ സംരക്ഷിക്കാൻ ആന്റി ഓക്സിഡന്റുകള്ക്ക്റ സാധിക്കും.

വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ ഇവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.





`ഓക്സിജന്‍ റാഡിക്കല്‍ അബ്സോര്ബൻന്സ്ധ കപ്പാസിറ്റി (ORAC score ) എന്നതാണ് ഒരു രാസപദാര്ത്ഥകത്തിന്റെ ആന്റി ഓക്സിഡന്റ് കഴിവിനെ അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡം.



സാന്ദ്രത കുറഞ്ഞ വിഭാഗത്തില്പ്പെോട്ട കൊഴുപ്പിനെ ലോ ഡെന്സികറ്റി ലിപൊപ്രോട്ടീന്‍ അഥവാ‍ LDL cholestrol എന്നു വിളിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നു പൊതുവെ ഇവയെ കണക്കാക്കുന്നു. ശരീരത്തിലെ ഓക്സീകരണപ്രക്രിയകളില്‍ ഈ വിഭാഗം കൊഴുപ്പുകളുടെ ഓക്സീകരണവും നടക്കാനിടയാകും. പക്ഷെ ഇവയുടെ ഓക്സീകരണം ഹൃദയപ്രവര്ത്തംനത്തെ താറുമാറാക്കി രോഗാവസ്ഥയിലെത്തിക്കും. ശരീരത്തിനു ഹാനികരമായ ഈ ഓക്സികരണത്തെ തടയാന്‍ ആന്റി ഓക്സിഡന്റുകള്ക്കുെ കഴിയും. ക്യാന്സകറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്വീസര്യമാക്കുന്നതുവഴിയാണ് ഇവ ശരീരത്തെ ക്യാന്സകറില്നിനന്ന് സംരക്ഷിക്കുന്നത്.





പ്രകൃതിയില്നിീന്നു ലഭിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഗവേഷണങ്ങളില്‍ പലപ്പോഴും ഉള്പ്പെ്ടുത്തിയിട്ടുള്ളതും ഗുണകരമെന്ന് കണ്ടെത്തിയിട്ടുള്ളതും. സപ്ലിമെന്റുകളായി ഇവ വിപണിയില്‍ ലഭ്യമാകുമ്പോള്‍ മറ്റു മരുന്നുകളുമായും ഭക്ഷണപദാര്ത്ഥ്ങ്ങളുമായും പ്രതിപ്രവര്ത്തി ക്കാനുള്ള സാദ്ധ്യതകളെ തള്ളിക്കളയാനാവില്ല. ഒരു പ്രത്യേക കാലയളവുവരെ കേടുകൂടാതെ സംരക്ഷിക്കാന്‍ മറ്റു രാസവസ്തുക്കള്‍ ചേര്ക്കു ന്നതും കൂടുതലായ അളവില്‍ ഇതു ശരീരത്തില്‍ തങ്ങിനില്ക്കു ന്നതും അത്ര നന്നല്ല. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിലും അസുഖങ്ങള്ക്കും വിപണിയിലുള്ള ആന്റി ഓക്സിഡന്റ് ഉത്പന്നങ്ങള്‍ ഡോക്ടര്‍ കുറിക്കാറുണ്ട്. നിര്ദ്ദേ ശിക്കുന്ന അളവില്‍ , തുടരേണ്ട കാലയളവുവരെ അത്തരം സാഹചര്യങ്ങളില്‍ ഇവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.



വിപണിയില്‍ ലഭ്യമാകുന്ന ആന്റി ഓക്സിഡന്റുകള്‍ (suppliments) സ്ഥിരമായിട്ട് മരുന്നായി ഉപയോഗിക്കുന്നവര്‍ , മറ്റ് അസുഖങ്ങള്ക്ക്് ഡോക്ടറെ കാണുമ്പോള്‍ ഈ വിവരം അദ്ദേഹത്തോട് പറയണം. ഒരിക്കല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസ്സമുണ്ടായിട്ട് അതിനെതിരെ മരുന്നു കഴിക്കേണ്ടിവരുമ്പോള്‍ പ്രധാനമായും ഇത് ശ്രദ്ധിക്കണം.വിറ്റാമിന്‍ ഇ, രക്തം കട്ടപിടിക്കുന്നതിന്റെ സമയത്തെ ദീര്ഘിവപ്പിക്കും. ഈ വിഭാഗം മരുന്നുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ താമസ്സമുണ്ടാകും. കൂടെ വിറ്റാമിന്‍ ഇ കൂടി പതിവായി കഴിക്കുന്നത് ഇരട്ടി പ്രശ്നമാകുമെന്നതാണ് കാരണം.



കൊളസ്ട്രോളിനെതിരെ സ്റ്റാറ്റിന്‍ വിഭാഗം മരുന്നു കഴിക്കുന്നവരും ആന്റി ഓക്സിഡന്റുകള്‍ നിരന്തരമായി കഴിക്കുന്നുവെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്പ്പെിടുത്തണം. കാരണം, ചില ആന്റി ഓക്സിഡന്റുകള്‍ , സ്റ്റാറ്റിന്‍ വിഭാഗം മരുന്നുകളുടെ ഗുണത്തെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.











Wednesday, October 9, 2013

മരുന്നുനിരോധനം എന്തുകൊണ്ട്?

മരുന്നുനിരോധനം എന്തുകൊണ്ട്?


രണ്ടു സാഹചര്യങ്ങളിലാണ് പലപ്പോഴും മരുന്നുകൾ വിപണനത്തിനെത്തിയതിനുശേഷം നിരോധിക്കേണ്ടി വരുന്നത്. തുടക്കത്തിൽ ഗുണമേന്മയുള്ളതായി, ബോധ്യപ്പെട്ടിട്ട് യോഗ്യത നേടിയ മരുന്നാണെങ്കിൽ ഗുരുതരമായ അനുബന്ധപ്രശ്നങ്ങളോ( side effects) വിപരീതഫലങ്ങളോ (ADR) റിപ്പോ൪ട്ട് ചെയ്യപ്പെട്ടാലുടനെതന്നെ ഈ മരുന്ന് നിരോധിക്കാ൯ വേണ്ട നടപടികൾ അധികാരപ്പെട്ടവ൪ കൈക്കൊള്ളേണ്ടതാണ്. അമേരിക്കയിൽ രൂപംകൊണ്ടിട്ടുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷ൯ (FDA) ആണ് ഇതിന്റെ ചുമതല ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.


ചില മരുന്നുകൾ രോഗശമനത്തിനായി ശരീരത്തിന് അവശ്യം വേണ്ട അളവിൽത്തന്നെ ചിലരിൽ ലഘുവായതോ ഗുരുതരമായതോ ആയ വിപരീതഫലങ്ങൾ (Adverse Drug Reactions-ADR) ഉണ്ടാക്കിയേക്കാം.

പെനിസിലി൯(penicillin) കുത്തിവെയ്ക്കുന്നതിനു മുമ്പ് ടെസ്ട്റ്റ് ( test for allergy)ചെയ്ത് നോക്കുന്നത് നമുക്ക് അറിയാവുന്നതാണല്ലോ. 90% ആളികളിലും ഒരു മരുന്ന് എപ്രകാരം പ്രതികരിക്കുന്നു എന്ന് പഠനവിധേയമാക്കുന്നുണ്ടെങ്കിലും ചില മരുന്നുകൾ ചിലരുടെ ശരീരത്തിൽ അസാധാരണമാംവിധം പ്രതികരിക്കുമെന്നതും ഒരു പ്രശ്നമാണ്. ഇവ ആ മരുന്നിന്റെ വിപരീതഫലങ്ങളാണ്(ADR). വളരെ ലഘുവായതോ ഗുരുതരമായതോ ആയ ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും പഠനങ്ങൾക്കപ്പുറത്താണ്. ഒരു മരുന്ന് ഒരു പ്രത്യേകവ്യക്തിയിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിതവിപരീതപ്രവര്ത്തനങ്ങളെ (Adverse Drug Reactions) പഠിക്കാനും ഇത്തരം വിപരീതഫലങ്ങൾ മൂലം ഉണ്ടാകുന്ന പതിസന്ധികളെ നേരിടാനുള്ള മാ൪ഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാനും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ സഹകരണം ആവശ്യമാണ്. രോഗികൾകൂടി ഇതിനു സഹകരിക്കണമെന്നത് വളരെ പ്രധാനമാണ്. ഏതെങ്കിലും ഒരു മരുന്ന് ഉപയോഗിച്ചിട്ട് രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള വിപരീതഫലങ്ങളുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇതിൽ പ്രധാന പങ്കുവഹിക്കേണ്ടത് ഡോക്ട൪മാ൪, ഫാ൪മസിസ്റ്റുകൾ, നേഴ്സുമാ൪ എന്നിവരാണെങ്കിലും ആദ്യം ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നത് രോഗികളായതുകൊണ്ട് അവ൪ക്ക് വേണ്ടത്ര അവബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രാധാന്യമ൪ഹിക്കുന്നു. മരുന്നിന്റെ വിപരീതഫലങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത് (ADR reporting) വളരെ വിലപ്പെട്ട കാര്യമാണ്.


ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് മരുന്നുനിരോധനം ഏർപ്പെടുത്തേണ്ടിവരുന്ന രണ്ടാമത്തെ സാഹചര്യം. മരുന്നുകളുടെ നി൪മ്മാണത്തിനേയും വിപണനത്തേയും സംബന്ധിച്ച് നിരവധി നിയമങ്ങൾ എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നിട്ടും വികസിതരാജ്യങ്ങളിൽ നിരോധിച്ച പല മരുന്നുകളും ഇന്ത്യയിൽ പലപ്പോഴും ഉപയോഗത്തിലിരിക്കുന്നു. പ്രമുഖമരുന്നുകമ്പനികൾ ഉല്പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും വിലകൂടിയതുമായ മരുന്നുകളുടെ വ്യാജനി൪മ്മിതികളും നമ്മുടെ രാജ്യത്ത് സുലഭമായി ലഭിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വഞ്ചനയിൽനിന്നും രക്ഷപെടാ൯ ഒരു മാ൪ഗ്ഗം മാത്രം. വിശ്യാസതയും, ലൈസ൯സുമുള്ള മരുന്നുകടകളിൽനിന്നു മാത്രം മരുന്നുവാങ്ങുക, ബില്ലും ചോദിച്ചുവാങ്ങുക. വ്യാജമരുന്നാണെന്നു സംശയം തോന്നിയാലുട൯ ഡ്രഗ് ഇ൯സ്പെക്ടറെ വിവരം അറിയിക്കുക. ഗുണമേന്മയില്ലാത്ത മരുന്നുകൾ വിപണിയിലിറങ്ങിയശേഷം പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോൾ അവയുടെ ഗുണനിലവാരമില്ലായ്മ കണ്ടുപിടിക്കപ്പെടുന്നതുമൂലം, “നിരോധിച്ച മരുന്നുകൾ“ എന്ന തലക്കെട്ടോടെ പത്രമാദ്ധ്യമങ്ങളിൽ ഡ്രഗ്സ് കൺടോൾ ഡിപ്പാ൪ട്ട്മെന്റ് പരസ്യം കൊടുക്കും.