Monday, December 5, 2011

പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ടെങ്കില്

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാല്‍

വിളര്‍ച്ച, തളര്‍ച്ച, കൂടിയ ഹൃദയ മിടിപ്പ്, മങ്ങിയ കാഴ്ച, വിശപ്പ് ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരവസ്ഥയാണ്
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ നമുക്ക് തോന്നുന്നത്. സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
100 മില്ലി ലിറ്ററില്‍ 80 - 120 മില്ലിഗ്രാം എന്നതാണ്.

ഈ അളവ് 70 മില്ലിഗ്രാമില്‍ കുറഞ്ഞു പോയാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ വന്നു ചേരും.

ശരീരം മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടെ പ്രതികരിക്കും. പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെ ഉള്ള മരുന്നുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍
ഹൈപ്പോഗ്ലൈസീമിയ ഉണ്ടായേക്കാം. പ്രമേഹ രോഗത്തിനെതിരെ ഭക്ഷണത്തിന് മുന്‍പ് കഴിക്കേണ്ട മരുന്നുകള്‍ കഴിച്ചതിനു ശേഷം
യഥാസമയം ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയും. പ്രമേഹ രോഗം ഇല്ലാത്തവരിലും ഹൈപ്പോഗ്ലൈസീമിയ
പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.

ചിലതരം മരുന്നുകളുടെ ദീര്‍ഘ കാലമായുള്ള ഉപയോഗം , ഹോര്‍മോണുകളുടെ കുറവ്, നിരന്തരമായ പട്ടിണി ,
ചില അവയവങ്ങളുടെ തകരാറ്, മദ്യപാനം, രോഗാണു ബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ഉപചയ പ്രവര്‍ത്തനങ്ങളുടെ തകരാറ് ,
ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷം എന്നിവയെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ഘടകങ്ങള്‍ ആണ് .

കാരണങ്ങള്‍ എന്തായിരുന്നാലും എത്രയും വേഗം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത അളവിലേക്ക് ഉയര്‍ത്തുക എന്നതാണ് ചികിത്സ.
പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെയുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പലപ്പോഴും ഹൈപ്പോഗ്ലൈസീമിയക്ക് അടിമപ്പെടാറുണ്ട്. ചെറുതായി ലക്ഷണങ്ങള്‍
കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തുടങ്ങാനായാല്‍ ഹൈപ്പോഗ്ലൈസീമിയയുടെ സങ്കീര്‍ണ്ണമായ അപകടങ്ങളില്‍ നിന്നും ഒഴിവാകാം.

ഗ്ലൂക്കോസ് അടങ്ങിയ ഗുളികകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ എപ്പോഴും കയ്യില്‍ കരുതണം. വിളര്‍ച്ച , തളര്‍ച്ച ,
കൂടിയ ഹൃദയമിടിപ്പ്, മങ്ങിയ കാഴ്ച, തലക്കറക്കം എന്നിവ പ്രകടമാകുമ്പോള്‍ തന്നെ ഇവ കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ
നിലയിലേക്ക് എത്തിക്കണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ അത് തലച്ചോറിനെയാണ് പ്രധാനമായും
ബാധിക്കുന്നത്. അബോധാവസ്ഥ മുതല്‍ തലച്ചോറിന്റെ കേടുപാടുകളിലോ മരണത്തിലോ എത്തിച്ചേര്‍ന്നേക്കാവുന്ന സ്ഥിതിയാണത്.
അതിനാല്‍ വളരെ സൂക്ഷിക്കേണ്ട ഒരു അപകടാവസ്ഥയാണിത്. പലപ്പോഴും അബോധാവസ്ഥയിലാകും മുമ്പ് ശരീരത്തില്‍ മുന്നറിയിപ്പുകള്‍
ഒന്നുംതന്നെ പ്രകടമായില്ലെന്നു വരാം. അങ്ങനെയായാല്‍ മുന്‍കരുതല്‍ എടുക്കുവാനുള്ള സാവകാശം രോഗിക്ക് ലഭിക്കാന്‍ സാധ്യത വളരെ
കുറയും. വിദേശ രാജ്യങ്ങളില്‍ ഞാന്‍ "പ്രമേഹ രോഗിയാണ്" എന്നെഴുതിയ ഒരു കാര്‍ഡ് കയ്യില്‍ കെട്ടുന്ന ഒരു രീതിയുണ്ട്. പെട്ടെന്ന്
അബോധാവസ്ഥയില്‍ ആകുന്ന രോഗിക്ക് പ്രഥമ ചികിത്സ ലഭ്യമാകാന്‍ ഇതു സഹായിക്കും.

Wednesday, July 6, 2011

ആന്റി ഓക്സിഡന്റുകള്‍


തീ കത്തുന്നത് ഓക്സിജന്റെ സഹായത്തോടെയാണെന്ന് നമുക്കറിയാം. കത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജത്തെ പണ്ടേ മനുഷ്യന്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതുപോലെ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ആഹാരത്തില്‍ നിന്ന് ഊര്‍ജ്ജത്തെ ഉത്പാദിപ്പിക്കാന്‍ ഓക്സിജന്റെ സാന്നിദ്ധ്യം കൂടിയേ കഴിയൂ. പക്ഷെ ഈ പ്രക്രിയയ്ക്ക് ( Oxidation) ശരീരം വലിയ വില കൊടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ...? നാം ഊര്‍ജ്ജ്വസ്വലതയോടെ മിടുക്കരായി നടക്കുമ്പോള്‍ അതുപോലെതന്നെ ഊര്‍ജ്ജ്വസ്വലതയുള്ള ( reactive), സ്ഥിരതയില്ലാത്ത ( unstable) തന്മാത്രകള്‍ അതോടൊപ്പം നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവില്‍ ഇവ ശരീരത്തിന്റെ ചില രാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്‍. എന്നാല്‍ കൂടിയ അളവിലുള്ള ഇവയുടെ സാന്നിദ്ധ്യം നമ്മുടെ ആരോഗ്യമുള്ള ശരീരകോശങ്ങള്‍ക്ക് വളരെ അപകടം ഉണ്ടാ‍ക്കും.


ഫ്രീ റാഡിക്കലുകള്‍ “ ( free radicals)എന്നറിയപ്പെടുന്ന ഇത്തരം തന്മാത്രകളില്‍ ജോടിയില്ലാത്ത ഒരു ഇലക്ട്രോണ്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് അവ അസ്ഥിരമായ അവസ്ഥയിലാണ്. ജോഡിയെ കൂടെചേര്‍ത്ത്, സ്ഥിരത കൈവരിക്കുന്നതിനായി ഇവ എപ്പോഴും ഒരുങ്ങിയിരിക്കുകയും രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സദാ തയ്യാറായിരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും പുതിയ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഒരു ചങ്ങലയ്ക്കാണ്(chain reaction) തുടക്കമിടുന്നത്. ഇത്തരത്തിലുള്ള ഫ്രീ റാഡിക്കലുകളുടെ അമിതമായ ഉത്പാദനമാണ് നമ്മുടെ ശരീരകോശങ്ങള്‍ക്ക് അപകടകരമായി മാറുന്നത്.


ആരോഗ്യമുള്ള ശരീരകോശങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, റേഡിയേഷന്‍ , പുകവലി, മദ്യം, അന്തരിക്ഷമലിനീകരണം, തുടങ്ങിയ അനേകഘടകങ്ങള്‍ ഇതിനെ പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കുന്നു എന്നു നാം മനസ്സിലാക്കണം. ശരീരത്തില്‍ അമിതമായ നിരക്കില്‍ ഇവ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ ഡി.എന്‍ .( DNA) യ്ക്കും ജനിതക ഘടനയ്ക്കും ( Genetic material) മാറ്റം വരുന്ന അവസ്ഥയിലെത്തും. ഒരിക്കലും ശരിയാകാന്‍ പറ്റാത്ത ഇത്തരം മാറ്റങ്ങള്‍ ക്യാന്‍സറിനും, മറ്റ് അസുഖങ്ങള്‍ക്കും വഴി തുറക്കും. പ്രായം കൂടുന്തോറും, ഫ്രീ റാഡിക്കലുകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറഞ്ഞു വരുമെന്നതും ഓര്‍മ്മിക്കണം.


നിരന്തരമായി ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ

പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. അതിനുള്ള കഴിവ് ആന്റി ഓക്സിഡ്ന്റ് ( anti oxidants) എന്ന വിഭാഗം രാസപദാര്‍ത്ഥങ്ങള്‍ക്കുണ്ട്. ശരീരത്തിനു ഹാനികരമായതരത്തിലുള്ള ഓക്സീകരണത്തെ വൈകിപ്പിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇവയുടെ ധര്‍മ്മം. അതുവഴി ഫ്രീ റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്‍വീര്യമാക്കാനോ, തടസ്സപ്പെടുത്താനോ കഴിയും. എല്ല്, സന്ധി, എന്നിവയുടെ പ്രവര്‍ത്തനം വഷളാകുക , രോഗപ്രതിരോധവ്യവസ്ഥ താറുമാറാകുക, പ്രായമേറി വരുന്നതിന്റെ ലക്ഷണങ്ങള്‍ വളരെ വേഗം പ്രകടമാവുക അവയവങ്ങളുടെ തേയ്മാനം എന്നിവയാണ് ഫ്രീ റാഡിക്കലുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതുമൂലംശരീരത്തില്‍ വരുന്ന പ്രശ്നങ്ങള്‍ .


പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആന്റി ഓക്സിഡന്റ് വിഭാഗത്തില്‍പ്പെട്ട

രാസപദാര്‍ത്ഥങ്ങളെ ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല.അനേകം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പഴങ്ങളും, ഇലകളും, മൂലകങ്ങളും കൊണ്ട് പ്രകൃതി സമ്പന്നമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ , ലൈക്കോപ്പീന്‍ ,സെലീനിയം (selenium ), എന്നിവ നല്ല ആന്റി ഓക്സിഡന്റുകളാണ്. കൂടാതെ ചായയ്ക്കും, വീഞ്ഞിനും ( wine) ഈ കഴിവുണ്ട് എന്ന് ഗവേഷണങ്ങള്‍ പറയുന്നു.


ക്യാന്‍സര്‍ ( പ്രോസ്റ്റേറ്റ്, ശ്വാസകോശം, മലാശയം) , പാര്‍ക്കിന്‍സോണിസം, അല്‍ഷീമേഴ്സ്, ഹൃദയരോഗങ്ങള്‍ , പേശികളുടെ നാശം മൂലമുണ്ടാകുന്ന കണ്ണിന്റെ പ്രശ്നങ്ങള്‍ , ഇവയില്‍നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. നമ്മുടെ ആഹാരക്രമത്തില്‍ ആന്റി ഓക്സിഡന്റുകളെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെയാണ്. തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരക്ക, റോസ് മുന്തിരി, പപ്പായ ഇവക്ക് നിറം കൊടുക്കുന്ന രാസവസ്തുവാണ് ലൈകോപ്പീന്‍ . ഇതിന് ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ട്. തക്കാളി പാകം ചെയ്തുകഴിയുമ്പോഴാണ് ഈ രാസപദാര്‍ത്ഥത്തിന് പുറത്തുവരാനുള്ള അവസരം ലഭിക്കുന്നത് . ഇറച്ചി, ധാന്യങ്ങള്‍ ,(whole grains), കുരുക്കള്‍ (nuts ) , വെളുത്തുള്ളി, കടലില്‍ നിന്നുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ (sea foods) എന്നിവയില്‍ ധാരാ‍ളം സെലിനിയം അടങ്ങിയിരിക്കുന്നു. ക്യാരട്ടു പോലുള്ള ഓറഞ്ചു നിറമുള്ളവയിലും, കടുത്ത പച്ചനിറമുള്ള പച്ചക്കറികളിലും ബീറ്റാ കരൊട്ടിന്‍ ഉണ്ട്. ഓക്സിജന്‍ റാഡിക്കല്‍ അബ്സോര്‍ബന്‍സ് കപ്പാസിറ്റി (ORAC score ) എന്നതാണ് ഒരു രാസപദാര്‍ത്ഥത്തിന്റെ ആന്റി ഓക്സിഡന്റ് കഴിവിനെ അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡം.


സാന്ദ്രത കുറഞ്ഞ വിഭാഗത്തില്‍പ്പെട്ട കൊഴുപ്പിനെ ലോ ഡെന്‍സിറ്റി ലിപൊപ്രോട്ടീന്‍ അഥവാ‍ LDL cholestrol എന്നു വിളിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നു പൊതുവെ ഇവയെ കണക്കാക്കുന്നു. ശരീരത്തിലെ ഓക്സീകരണപ്രക്രിയകളില്‍

ഈ വിഭാഗം കൊഴുപ്പുകളുടെ ഓക്സീകരണവും നടക്കാനിടയാകും. പക്ഷെ ഇവയുടെ ഓക്സീകരണം ഹൃദയപ്രവര്‍ത്തനത്തെ താറുമാറാക്കി രോഗാവസ്ഥയിലെത്തിക്കും. ശരീരത്തിനു ഹാനികരമായ ഈ ഓക്സികരണത്തെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്കു കഴിയും. ക്യാന്‍സറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതുവഴിയാണ് ഇവ ശരീരത്തെ ക്യാന്‍സറില്‍നിന്ന് സംരക്ഷിക്കുന്നത്.


പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഗവേഷണങ്ങളില്‍ പലപ്പോഴും ഉള്‍പ്പെടുത്തിയിട്ടുള്ളതും ഗുണകരമെന്ന് കണ്ടെത്തിയിട്ടുള്ളതും. സപ്ലിമെന്റുകളായി ഇവ വിപണിയില്‍ ലഭ്യമാകുമ്പോള്‍ മറ്റു മരുന്നുകളുമായും ഭക്ഷണപദാര്‍ത്ഥങ്ങളുമായും പ്രതിപ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകളെ തള്ളിക്കളയാനാവില്ല. ഒരു പ്രത്യേക കാലയളവുവരെ കേടുകൂടാതെ സംരക്ഷിക്കാന്‍ മറ്റു രാസവസ്തുക്കള്‍

ചേര്‍ക്കുന്നതും കൂടുതലായ അളവില്‍ ഇതു ശരീരത്തില്‍ തങ്ങിനില്‍ക്കുന്നതും അത്ര നന്നല്ല. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിലും അസുഖങ്ങള്‍ക്കും വിപണിയിലുള്ള ആന്റി ഓക്സിഡന്റ് ഉത്പന്നങ്ങള്‍ ഡോക്ടര്‍ കുറിക്കാറുണ്ട്. നിര്‍ദ്ദേശിക്കുന്ന അളവില്‍ , തുടരേണ്ട കാലയളവുവരെ അത്തരം സാഹചര്യങ്ങളില്‍ ഇവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.


വിപണിയില്‍ ലഭ്യമാകുന്ന ആന്റി ഓക്സിഡന്റുകള്‍ (suppliments) സ്ഥിരമായിട്ട് മരുന്നായി ഉപയോഗിക്കുന്നവര്‍ , മറ്റ് അസുഖങ്ങള്‍ക്ക് ഡോക്ടറെ കാണുമ്പോള്‍ ഈ വിവരം അദ്ദേഹത്തോട് പറയണം. ഒരിക്കല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസ്സമുണ്ടായിട്ട് അതിനെതിരെ മരുന്നു കഴിക്കേണ്ടിവരുമ്പോള്‍ പ്രധാനമായും ഇത് ശ്രദ്ധിക്കണം.വിറ്റാമിന്‍ ഇ, രക്തം കട്ടപിടിക്കുന്നതിന്റെ സമയത്തെ ദീര്‍ഘിപ്പിക്കും. ഈ വിഭാഗം മരുന്നുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ താമസ്സമുണ്ടാകും. കൂടെ വിറ്റാമിന്‍ ഇ കൂടി പതിവായി കഴിക്കുന്നത് ഇരട്ടി പ്രശ്നമാകുമെന്നതാണ് കാരണം.


കൊളസ്ട്രോളിനെതിരെ സ്റ്റാറ്റിന്‍ വിഭാഗം മരുന്നു കഴിക്കുന്നവരും ആന്റി ഓക്സിഡന്റുകള്‍ നിരന്തരമായി കഴിക്കുന്നുവെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. കാരണം, ചില ആന്റി ഓക്സിഡന്റുകള്‍ , സ്റ്റാറ്റിന്‍ വിഭാഗം മരുന്നുകളുടെ ഗുണത്തെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.



Saturday, December 25, 2010

മഞ്ഞുകാലരോഗങ്ങൾ

ചുമ, കഫക്കെട്ട്, തൊണ്ടവേദന, തൊണ്ടചൊറിച്ചിൽ, ദേഹമാസകലം വേദന, ക്ഷീണം, പനി ഇങ്ങനെ പോകുന്നു മഞ്ഞുകാലം വരവേൽക്കുന്ന അസുഖങ്ങളുടെ വിശേഷങ്ങൾ. കൊച്ചുകുട്ടികളുടെ പ്രയാസങ്ങൾ മൂലം കഷ്ടപ്പെടുന്ന മാതാപിതാക്കളും ധാരാളം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും കാലാവസ്ഥാവ്യതിയാനം മൂലം ആ സമയത്ത് വൈറസ് വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്നാം മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് അടിമപ്പെടുന്നത്. നന്നായി വിശ്രമിച്ച് ധാരാളം വെള്ളം കുടിച്ചാൽ വൈറൽ പനി തനിയെ മാറിക്കൊള്ളും. അതിന്ക്ഷമ വളരെ അത്യാവശ്യമാണ്‍. ജോലിയിൽ എത്ര തിരക്കുണ്ടായാലും രണ്ടോ മൂന്നോ ദിവസം ലീവെടുത്ത് വിശ്രമിക്കേണ്ടത് ഇത്തരം പനിയുടേയും മറ്റ് അസ്വസ്ഥതകളുടേയും തീവ്രത കുറയ്ക്കും. ഇല്ലെങ്കിൽ പനി മാറിയാലും ക്ഷീണവും മറ്റ് പ്രശ്നങ്ങളും കുറച്ചു കാലത്തേക്ക് ശരീരത്തേയും മനസ്സിനേയും ബുദ്ധിമുട്ടിക്കുകതന്നെ ചെയ്യും. ഇതിലൊക്കെ പ്രധാനം, ഇത്തരം പനി പകരാ൯ വളരെയേറെ സാധ്യതകളുള്ളതുകൊണ്ട്, സാമൂഹ്യജീവികളായ നാം ഓരോരുത്തരും മറ്റുള്ളവ൪ക്കിത് പക൪ത്തിക്കൊടുക്കാതെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്ന് പ്രത്യേകം പറയേന്ടതില്ലല്ലൊ. കുട്ടികളെ, പനി മാറും വരെ സ്ക്കൂളിൽ അയയ്ക്കേണ്ടതില്ല.

യാത്രകളിലാണ്ഇത്തരം പനികൾ പ്രധാനമായും പക൪ന്നു കിട്ടുന്നത്. മുതി൪ന്നവരും കുട്ടികളും തലമൂടീവയ്യ്ക്കാ൯ ശ്രധിക്കണം. ചെവിയിൽ തണുത്ത കാറ്റടിക്കാതെ യാത്ര അവസാനിപ്പിക്കാനായാൽ നല്ലതാണ്‍. തീരെ ചെറിയ കുട്ടികളെ വളരെ സൂക്ഷ്മതയോടേ തണുപ്പിൽ നിന്ന്പൊതിഞ്ഞു സൂക്ഷിക്കണം.

തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ കുടിക്കാ൯ ശ്രദ്ധിക്കേണ്ട ഈ മഞ്ഞുകാലത്ത്, റെഫ്രിജറേറ്ററിലെ തണുത്ത വെള്ളം കുട്ടികളും മുതി൪ന്നവരും ഒഴിവാക്കുന്നതാണ്നല്ലത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ധാരാളം വെള്ളം കുടിക്കുകയും വേണം. വൈറ്റമി൯ സി അടങ്ങിയ പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വ൪ധിപ്പിക്കാ൯ സഹായിക്കും. പനിയുള്ളവരുമായി ആലിംഗനം ചെയ്യുക, ഹസ്തദാനം നടത്തുക എന്നി രീതിയിലുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നത് രോഗത്തെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കും.

ഇനി പനി വന്നു കഴിഞ്ഞാലോ, സ്വയം ചികിത്സ വേണ്ട. ചെറിയൊരു പനി വരുമ്പോഴേ, പാരാസെറ്റമോൾ മുതൽ, ചുമമരുന്നുകൾ, അല൪ജി വിരുദ്ധമരുന്നുകൾ, എന്നിവ മുതൽ എന്തിന്‍, ഡോക്ടറുടെ കുറിപ്പടിയോടേ മാത്രം മരുന്നു കടയിൽനിന്നു ലഭ്യമാകേണ്ട ആന്റിബയോട്ടിക്കുകൾ വരെ, സ്വയം വാങ്ങിക്കഴിക്കുന്ന ഒരു പ്രത്യേക മരുന്നുസംസ്ക്കാരം തന്നെ മലയാളി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വളരെ അപകടകരമാണ്‍. ആവശ്യമില്ലാതെയുള്ള ആന്റിബയോട്ടീക്ക് ഉപയോഗം സാമൂഹ്യദ്രോഹമാണ്‍. കാരണം ഗുരുതരമായ അസുഖങ്ങൾക്ക് പിന്നീട് നമുക്കും മറ്റുള്ളവ൪ക്കും ഈ ആന്റിബയോട്ടിക് ഫലിക്കാതാവും. ജലദോഷപ്പനി വന്നാൽ പനി നിയന്ത്രിക്കാനായി പാരാസെറ്റമോൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഒപ്പം, മൂക്കിലെ സ്രവത്തിന്വെള്ളനിറമാണെങ്കിൽ ഇടക്കിടക്ക് ആവി പിടിക്കണം, പിന്നെ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുക എന്നതാണ്‍. അല൪ജിക്കെതിരെ അവിൽ, സെട്രിസി൯, തുടങ്ങിയ മരുന്നുകൾ കഴിച്ച്, തുമ്മൽ പെട്ടെന്ന് പിടിച്ചു നി൪ത്താ൯ ശ്രമിക്കുന്നതു നന്നല്ല. മൂക്കിലെ സ്രവം ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ തുള്ളിമരുന്ന് (ഒട്രിവി൯) ഒഴിക്കാം, പക്ഷേ, ഒരു ദിവസം 3, 4,പ്രാവശ്യം മതി. അധികമായാൽ ഫലം ലഭിക്കില്ല. ചുമ രണ്ടു തരമുണ്ട്, കഫമുള്ളതും (productive cough ), കഫമില്ലാത്ത, അല൪ജി ചുമയും(dry cough), രണ്ടിനും വ്യത്യസ്ഥ മരുന്നാണ്ഉപയോഗിക്കേണ്ടത്. ഡോക്ടറുടെ നി൪ദ്ദേശം തേടണം.


ശരീരം രോഗാണുക്കളെ തുരത്തിയോടീക്കുന്നതിന്റെ ഭാഗമാണ്പനിയെന്ന് നമുക്കറിയാം. അതിനുശേഷം രോഗാണുകളും, അവയുടെ വിഷമയമായ അവശിഷ്ടങ്ങളും ശരീരത്തിൽനിന്നു പുറംതള്ളപ്പെടേണ്ടതുണ്ട്. അതു മൂത്രം വഴി പുറംതള്ളാ൯ ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാണ്‍.

മൂക്കിലെ സ്രവത്തിന്മഞ്ഞകല൪ന്ന പച്ചനിറമായാൽ ശരീരത്തിൽ ബാക്ടീരിയ കടന്നുകൂടി പ്രവ൪ത്തിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്‍. ഈ സ്ഥിതിയിൽ ആന്റിബയോട്ടിക് കഴിക്കേണ്ടതുണ്ട്. ഡോക്ടറിനെ കണ്ട് അദ്ദേഹത്തിന്റെ നി൪ദ്ദേശപ്രകാരമായിരിക്കണം ഇത് കഴിക്കേണ്ടത്. ഒപ്പം ആവിപിടിക്കുന്നത്, മുഖത്തെ വായൂഅറകളിൽ സ്രവം കട്ടപിടിച്ച് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാ൯ സഹായിക്കും. ശക്തിയായി മൂക്ക് ചീറ്റി സ്രവത്തെ പുറത്ത്കളയുന്ന പ്രവണത ഒഴിവാക്കണം, കാരണം, മ൪ദ്ദവ്യത്യാസങ്ങൾ ക൪ണ്ണപടത്തെ പ്രതികൂലമായി ബാധിക്കും.

Thursday, November 18, 2010

ഭക്ഷണം മരുന്നിനെ സ്വാധീനിക്കുമോ?

"മോളെ, തിരക്കിനിടയില്‍ ഞാന്‍ ഉച്ചയ്‌ക്ക്‌ കഴിക്കാനുള്ള മരുന്നിന്റെ കാര്യം മറന്നുപോയി। ഇത്തിരി വെള്ളം "। കൊച്ചുമകളുടെ കല്യാണനിശ്ചയത്തിന്റെ തിരക്കൊഴിഞ്ഞപ്പോഴാണ്‌ മുത്തച്ഛന്‍ മരുന്നു കഴിക്കുന്ന കാര്യം ഓര്‍ത്തത്‌. വെള്ളം കിട്ടിയതോടെ തിരക്കുപിടിച്ച്‌ ഗുളികകളും ക്യാപ്‌സൂളുകളുമായി അഞ്ചാറുവിധം മരുന്നുകള്‍ ഒരുമിച്ച്‌ വായിലിടാനുള്ള ഭാവം കണ്ടപ്പോള്‍ മകള്‍ക്കൊരു സംശയം. " അച്ഛനിതെന്താ എല്ലാ മരുന്നുംകൂടെ ഒരുമിച്ചു കഴിക്കുന്നത്‌. ഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ട മരുന്നുകളും ഭക്ഷണം കഴിഞ്ഞുള്ളതും ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടതും ഒക്കെ ഒരുമിച്ച്‌ കഴിച്ചാലെങ്ങനെയാ... ഇങ്ങുതന്നേ, ഞാനൊന്നു നോക്കട്ടെ."

" നോക്കാന്‍ ആര്‍ക്കാ നേരം. പ്രായമായില്ലേ.... ഓര്‍മ്മയും കുറഞ്ഞു. എല്ലാംകൂടി ഒരുമിച്ച്‌ കഴിച്ചൂന്ന്‌ കരുതി ഇതുവരെ എനിക്കൊന്നും സംഭവിച്ചിട്ടില്ല. നീ പോയി നിന്റെ ജോലി നോക്ക്‌." അച്ഛന്‍ തന്റെ നയം വ്യക്തമാക്കി.
**********
മനുഷ്യന്റെ ആരോഗ്യത്തിന്‌ ഭക്ഷണവും മരുന്നും ഒരുപോലെ അത്യന്താപേക്ഷിതമാണ്‌. ചില ഭക്ഷണ പാനീയങ്ങള്‍ക്ക്‌ മരുന്നിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനാകും. അതുകൊണ്ട്‌ മരുന്ന്‌ കഴിക്കേണ്ട സമയവും ഭക്ഷണത്തിന്റെ ഇടവേളകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചില ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും, എന്നാല്‍ മറ്റു ചിലവ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. മരുന്നിന്റെ രാസഘടനയില്‍ മാറ്റം വരുത്തി, ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ഉണ്ട്‌. എന്നാല്‍ മറ്റു ചില മരുന്നുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുമായി യാതൊരു പ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല ഭക്ഷണത്തിന്റെ സാന്നിദ്ധ്യം അവയെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട്‌ ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പ്‌ കഴിക്കേണ്ടവ, ഭക്ഷണത്തിനുശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ടവ, രാത്രിയില്‍ കിടക്കാന്‍ നേരം കഴിക്കേണ്ടവ എന്നിങ്ങനെ മരുന്നിന്റെ കവറില്‍ ഫാര്‍മസിസ്റ്റ്‌ എഴുതിത്തരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.
മരുന്നിനെ ശരീരത്തിനകത്ത്‌ പ്രവര്‍ത്തിക്കാനായി വായിലൂടെ കടത്തിവിടുമ്പോള്‍ ആദ്യം വയറ്റിലെത്തി അവിടുത്തെ അമ്‌ളാവസ്ഥയില്‍ മരുന്ന്‌ ലയിച്ചുചേരുന്നു. അവിടെ നിന്നും ചെറുകുടലിലെത്തുമ്പോഴാണ്‌ മരുന്നിന്റെ രക്തത്തിലേക്കുള്ള ആഗിരണം നടക്കുന്നത്‌. ഓരോ മരുന്നിന്റേയും ഒരു പ്രത്യേക അളവ്‌ രക്തത്തിലെത്തിച്ചേര്‍ന്നാലേ ശരിയാംവണ്ണം രോഗശമനം സാധ്യമാകുകയുള്ളൂ. ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ചില മരുന്നുകളുടെ ആഗിരണം ഗണ്യമായി കുറയും. ഭക്ഷണ പാനീയങ്ങളിലെ ചില ഘടകങ്ങളും മരുന്നിന്റെ ആഗിരണത്തെ കുറയ്‌ക്കുന്നതില്‍ പങ്കുവഹിക്കാറുണ്ട്‌. ഉദാഹരണമായി ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ആഗിരണം വളരെ കുറയുന്ന മരുന്നാണ്‌ അമോക്‌സിസിലിന്‍ (Amoxicillin) എന്ന ആന്റിബയോട്ടിക്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ടെട്രാസൈക്ലിന്‍ (Tetracycline), സിപ്രോഫ്‌ളോക്‌സസിന്‍ (Ciprofloxacine), എന്നീ മരുന്നുകളുടെ കൂടെ, കാല്‍സ്യം അടങ്ങിയ മറ്റു മരുന്നുകള്‍, മഗ്നീഷ്യവും അലുമിനിയവും ചേര്‍ന്ന മരുന്നുകള്‍ (അന്റാസിഡ്‌), പാല്‌, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കരുത്‌. ആന്റിബയോട്ടിക്‌ മരുന്നുകളുടെ ആഗിരണം വളരെ കുറയുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അളവ്‌ ശരീരത്തിന്‌ ലഭിക്കുകയില്ല.
ഭക്ഷണത്തിന്‌ മുമ്പ്‌ എന്നോ, ഒഴിഞ്ഞ വയറ്റില്‍ കഴിക്കുക എന്നോ, ആണ്‌ മരുന്നിനോടൊപ്പം നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്‌ ഒരു മണിക്കൂര്‍ മുമ്പോ, ഭക്ഷണശേഷം 2 മണിക്കൂറിനു ശേഷമോ ആണ്‌ മരുന്ന്‌ കഴിക്കേണ്ടത്‌. കാരണം ചില മരുന്നുകള്‍ ഒഴിഞ്ഞ വയറ്റില്‍ ധാരാളം വെള്ളത്തിന്റെ കൂടെ കഴിക്കുമ്പോള്‍ നന്നായി ആഗിരണം ചെയ്യപ്പെടും. ആഗീരണത്തിന്റെ തോത്‌ ഒരേ നിരക്കിലാവുകയും ചെയ്യും. പക്ഷേ പൂപ്പല്‍ബാധയ്‌ക്കെതിരെ (Antifungal Antibiotic) ഉപയോഗിക്കുന്ന ഗ്രിസിയോഫള്‍വിന്‍
(Griseofulvin) എന്ന മരുന്ന്‌ കൊഴുപ്പ്‌ കലര്‍ന്ന ഭക്ഷണത്തിന്റെ കൂടെ കഴിച്ചാലാണ്‌ മെച്ചപ്പെട്ട ആഗിരണം
ലഭിക്കുന്നത്‌.
അസ്ഥി ദ്രവിക്കുന്നതിനെതിരെയുള്ള (Antiosteoporosis) ചില മരുന്നുകള്‍ (Alendronate) കാപ്പിയുടേയോ ഓറഞ്ച്‌ ജ്യൂസിന്റെയോ കൂടെ കഴിച്ചാല്‍ അറുപതു ശതമാനത്തോളം ആഗിരണം കുറയും. മരുന്നിന്റെ ഉത്‌പാദകര്‍ ഈ മരുന്ന്‌, ഒഴിഞ്ഞ വയറ്റില്‍, പ്രാതലിനു (Break Fast) മുമ്പ്‌ കഴിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. പ്രാതലിന്‌ രണ്ടു മണിക്കൂര്‍ മുമ്പു കഴിക്കുന്നതാണുത്തമം. സെഫുറോക്‌സിം (Cefuroxime) എന്ന ആന്റിബയോട്ടിക്‌, സാക്വിനാവിര്‍ (Saquinavir) എന്ന ആന്റി റിട്രോവൈറല്‍ (Antiritroviral) മരുന്ന്‌, എന്നിവ ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ആഗിരണം കൂടുതലുള്ള മരുന്നുകള്‍ക്കുദാഹരണങ്ങളാണ്‌. മരുന്നിന്റെ അളവ്‌ കുറയ്‌ക്കാമെന്നതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കാനാണ്‌ ഇവ നിര്‍ദ്ദേശിക്കപ്പെടുന്നത്‌.
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്‌ കുടലിനുള്ളിലെ ചലനങ്ങളുടെ വേഗത കൂട്ടാനുള്ള കഴിവുണ്ട്‌. എന്നാല്‍ നാരുകള്‍, കൊഴുപ്പ്‌ ഇവ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈ വേഗതയെ കുറയ്‌ക്കും. ഇവയോടൊപ്പം ഉള്ളിലെത്തുന്ന മരുന്നുകള്‍ കുടലിനുള്ളില്‍ ഏറെ സമയം തങ്ങിനിന്ന്‌ കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. എന്നാല്‍ വിഷാദരോഗത്തിനെതിരെ (Tricyclic antidepressants) ഉപയോഗിക്കുന്ന അമിട്രിപ്‌റ്റിലിന്‍ (Amitriptyline) നാരുകളുടെ പുറത്ത്‌ പറ്റിപിടിച്ചിരിക്കുന്നതുമൂലം (Adsorption) ഒപ്പം ഉപയോഗിച്ചാല്‍ ഫലപ്രാപ്‌തി ലഭിക്കുകയേ ഇല്ല.
വയറ്റിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ പ്രകോപിപ്പിക്കുന്ന (Gastric irritation) ചില മരുന്നുകളുണ്ട്‌. അയണ്‍ (Iron) ഗുളികകള്‍, നോണ്‍സ്റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി (Non - steroidal anti - inflammatory - NSAIDS) വിഭാഗത്തില്‍പ്പെടുന്ന ആസ്‌പിരിന്‍, ഡൈക്ലോഫിനാക്‌ ഗുളികകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. ആമാശയസ്‌തരത്തിലെ പ്രകോപനം ഒഴിവാക്കാന്‍ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ തുടര്‍ച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത്‌ ആമാശയസ്‌തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകാനും അത്‌
ആമാശയ വൃണ (Ulcer) മുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും.
മുന്തിരിയുടെ കൂടെ ചില മരുന്നുകള്‍ കഴിക്കുന്നത്‌ മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇരുപതിലധികം മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ (ശിലേൃമരശേീി) അവയെ പല ഘടകങ്ങളാക്കി (breakdown) മാറ്റുന്നതിനുള്ള കഴിവ്‌ മുന്തിരിക്കുണ്ട്‌. കാപ്പിയിലും ശീതളപാനിയങ്ങളിലും മറ്റും അടങ്ങിയിരിക്കുന്ന കഫീനും (caffein) ചില മരുന്നുകളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. ശീതളപാനീയങ്ങള്‍, കാപ്പി, ചായ, മുന്തിരി മുതലായവയുടെ പഴച്ചാറുകള്‍ (ഖൗശരല)െ എന്നിവയോടൊപ്പം ഗുളികകളും ക്യാപ്‌സൂളുകളും വിഴുങ്ങുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്‌. അത്‌ ഒഴിവാക്കുക തന്നെ വേണം. മരുന്നിനോടൊപ്പം തിളപ്പിച്ചാറിയ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നതാണ്‌ നല്ലത്‌.
ചില മരുന്നുകള്‍ മദ്യവുമായി പ്രതിപ്രവര്‍ത്തിക്കും. അലര്‍ജി വിരുദ്ധ മരുന്നുകള്‍ (Antiallergic drugs), മെട്രോനിഡസോള്‍ (Metronidazole) എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത്‌ ഒഴിവാക്കണം. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ച്‌ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റേയും പൊതുസ്വഭാവമാണ്‌ എന്നതാണ്‌ കാരണം. പുകവലി ശീലമാക്കിയിട്ടുണ്ടെങ്കില്‍ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. രണ്ടായിരത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയോടൊപ്പം ഉള്ളിലെത്തും; മരുന്നുമായി പ്രതി പ്രവര്‍ത്തനത്തിന്‌ സാധ്യതകളേറെയാണ്‌. ചില മരുന്നുകള്‍ ഔഷധമായല്ലാതെ ദുരുപയോഗം ചെയ്യുന്നത്‌ പൊതുവേ കണ്ടുവരുന്നുണ്ടല്ലോ. അത്തരം ശീലങ്ങളുള്ളവര്‍ (Drug Addicts) മറ്റു മരുന്നുകള്‍ കഴിക്കേണ്ടിവരുമ്പോള്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ വളരെ ആവശ്യമാണ്‌.
വയറ്റിനുള്ളിലെ ആസിഡിന്റെ അമ്‌ളതയും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കും. പൂപ്പല്‍ ബാധയ്‌ക്കെതിരേ (Antifungal) ഉപയോഗിക്കുന്ന കീറ്റോ കൊണസോള്‍ (Ketoconazole) എന്ന മരുന്ന്‌ ഉദാഹരണമാണ്‌. അമ്‌ള മാദ്ധ്യമത്തിലാണ്‌ ഈ മരുന്ന്‌ ശരിയായി ആഗിരണം ചെയ്യപ്പെടുന്നത്‌. അള്‍സര്‍, നെഞ്ചെരിച്ചില്‍ എന്നിവയ്‌ക്കെതിരെ ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുകളാണ്‌ ഉപയോഗിക്കുന്നത്‌. ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുപയോഗിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ പൂപ്പല്‍ബാധയുണ്ടായിട്ട്‌ കീറ്റോകൊണസോള്‍ കഴിക്കേണ്ടതായി വന്നാല്‍ ഒരു അമ്‌ളപാനീയ (കോള) ത്തിനോടൊപ്പമോ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്‌ ആസിഡിനോടൊപ്പമോ കഴിക്കണം. കാരണം അമ്‌ള മാദ്ധ്യമത്തിലല്ലെങ്കില്‍ ഈ മരുന്ന്‌ ആഗിരണം ചെയ്യപ്പെടുകയില്ല.
ചില മരുന്നുകള്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവിനെ നഷ്‌ടപ്പെടുത്തും. മെട്രോനിഡസോള്‍ (Metronidazole) എന്ന മരുന്നിന്റെ അനുബന്ധപ്രശ്‌നമാണ്‌ വായില്‍ ഒരു തരം അരുചി (metalic taste) തോന്നിപ്പിക്കുക എന്നത്‌. എന്നാല്‍ മറ്റുചില മരുന്നുകള്‍ വിശപ്പില്ലാതാക്കും. ശരീരത്തിന്‌ അത്യാവശ്യം വേണ്ട പോഷകഘടകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളുണ്ട്‌.
ഫുറോസിമൈഡ്‌ (Furosemide) പോലുള്ള, മൂത്രത്തിന്റെ അളവ്‌ കൂടുന്ന വിഭാഗം (Diuretics) മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പൊട്ടാസിയത്തിന്റെ അളവ്‌ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവശ്യംവേണ്ട പൊട്ടാസ്യം നഷ്‌ടപ്പെടുത്തുന്ന ഇത്തരം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന രോഗികള്‍ക്ക്‌ ഒപ്പം കഴിക്കാന്‍ പൊട്ടാസ്യം അടങ്ങിയ മരുന്നുകള്‍ (Potassium Supplements) ഡോക്‌ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ (ഏത്തപ്പഴം, ഈന്തപ്പഴം, ബീന്‍സ്‌, ഉരുളക്കിഴങ്ങ്‌, സോയാബീന്‍സ്‌) കഴിക്കാം.
ശരീരത്തിന്റെ ഒരു പ്രത്യേക അവയവത്തിലോ, കലകളിലോ എത്തിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അസുഖ
പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണല്ലോ നാം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌. ഈ ലക്ഷ്യം സാധിക്കുന്നതിന്‌ മരുന്നിന്‌ അത്‌ പ്രവേശിക്കുന്ന ഭാഗത്തുനിന്ന്‌ രക്തത്തില്‍ കലര്‍ന്ന്‌ ഫലം ഉണ്ടാകേണ്ടയിടം വരെ
സഞ്ചരിച്ച്‌, പ്രവര്‍ത്തനശേഷം പുറന്തള്ളപ്പെടേണ്ടതുണ്ട്‌. ഇതിനിടയില്‍ മറ്റു മരുന്നുകളുമായോ, ഭക്ഷണ പാനീയങ്ങളായോ, പോഷകഘടകങ്ങളായോ ഒക്കെ മരുന്ന്‌ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ട്‌, അവയുമായി പ്രവര്‍ത്തിച്ച്‌ മരുന്നിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും സഞ്ചാരഗതിക്കും മാറ്റം സംഭവിക്കാം. മുകളില്‍ പറഞ്ഞവയൊക്കെ മരുന്ന്‌ ഭക്ഷണപാനീയങ്ങളുമായി പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കാവുന്ന നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ.്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടും മറ്റു പഠനങ്ങള്‍വഴിയും ലഭിച്ചിരിക്കുന്നതും സാധാരണ സംഭവിക്കാവുന്നതുമായ പ്രതിപ്രവര്‍ത്തനങ്ങളാണവ. രോഗികള്‍ ശ്രദ്ധിക്കാത്തതുകൊണ്ട്‌ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത, പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ടാവാം; അതുകൊണ്ട്‌ അറിയാനിരിക്കുന്നവ ഇവയിലേറെയുണ്ടാകും. ഭക്ഷണ പാനീയങ്ങളുമായുള്ള മരുന്നിന്റെ പ്രതിപ്രവര്‍ത്തന പഠന മേഖലയില്‍ രോഗികള്‍ക്കും പങ്കുണ്ട്‌. മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ഭക്ഷണവുമായി ബന്ധപ്പെടുത്തി ശ്രദ്ധിക്കാന്‍ ശ്രമിക്കുക. അങ്ങനെ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയാല്‍ ഡോക്‌ടറുടെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുക.
ഓര്‍മ്മിക്കാന്‍
1. മരുന്നിന്റെ കവറിനുപുറത്ത്‌ നിര്‍ദ്ദേശിച്ചിരിക്കുന്നവിധം അതാതു സമയത്ത്‌ മരുന്ന്‌ കഴിക്കാന്‍ ശ്രദ്ധിക്കുക.
2. മരുന്നും ഭക്ഷണവും തമ്മിലുള്ള ഇടവേളകള്‍ കൃത്യമാക്കുക
3. മരുന്ന്‌ കഴിക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്‌ടറെ വിവരമറിയിക്കുക.
4. ഒന്നിലധികം മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവയ്‌ക്കിടയിലുള്ള ഇടവേളകള്‍ കൃത്യമായി
ശ്രദ്ധിക്കുക.

Sunday, November 7, 2010

steroid- intake by youth

Steroid intake by youth

ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട ക്രിക്കറ്റ് താരത്തെ ടീമിൽനിന്ന് വിലക്കി“. ഇതു പലപ്പൊഴും വാ൪ത്തകളിൽ ഇടം പിടിക്കുന്ന ഒരു കാര്യമാണല്ലോ. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ടീമുകൾക്ക് അനുമതി കൊടുക്കുമ്പോൾ ഉത്തേജകപരിശോധന പൂ൪ത്തിയാക്കണമെന്ന് സ൪ക്കാ൪ നിഷ്ക്ക൪ഷിക്കാറുണ്ട്. എന്താണ്ഈ ഉത്തേജകമരുന്ന്? എങ്ങനെയാണിതിന്റെ പ്രവ൪ത്തനം? എന്തിനാണ്കായികതാരങ്ങൾ ഇത് കഴിക്കുന്നത്? ഇത് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ?

മനുഷ്യശരീരത്തിൽ സാധാരണയായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോ൪മോണുകളാണ്അനബോളിക് സ്റ്റിറോയിഡുകൾ ( Anabolic steroids). പുരുഷഹോ൪മോൺ ആയ ടെസ്റ്റോസ്റ്റിറോൺ (Testosterone), വള൪ച്ചാഹോ൪മോൺ(growth hormone), ഇ൯സുലി൯, അഡ്രീനൽ ഗ്രന്ഥിഉത്പ്പാദിപ്പിക്കുന്ന ഡി .എച്ച്. . . എന്നിവയാണ്പ്രധാന അനബോളിക് ഹോ൪മോണുകൾ. അനബോളിസം( Anabolism) എന്നാൽ ചെറിയ ത൯മാത്രകളിൽ നിന്ന് ശരീരത്തിനാവശ്യമായ വലിയ ഘടകങ്ങൾ നി൪മ്മിക്കുന്ന പ്രക്രിയയാണ്‍. ഉദാഹരണമായി, അമിനോ ആസിഡുകളിൽനിന്ന് പ്രോട്ടീ൯ ഉത്പ്പാദിപ്പിക്കപ്പെടുന്നത് അനബോളിസമാണ്‍. അനബോളിക് സ്റ്റിറോയിഡുകൾക്ക് ശരീരത്തിലെ മാംസപേശികളിലെ പ്രോട്ടീനിന്റെ അംശത്തെ കൂട്ടി അവയുടെ കാര്യക്ഷമത വ൪ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേക വ്യായാമങ്ങൾ ചെയ്ത്, അവയോടൊപ്പം കൂടിയ അളവ് ഭക്ഷണവും കഴിച്ചാൽ മസിലുകളുടെ കാര്യക്ഷമത വ൪ദ്ധിപ്പിക്കാ൯ കഴിയും. ഇതിനു കുറച്ചു നാളുകൾ കഠിനമായി പ്രയത്നിക്കേണ്ടിവരും. എന്നാൽ പെട്ടെന്ന് മസിലുണ്ടാക്കണമെന്ന ആഗ്രഹമാണ്യുവാക്കളെ അനബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാ൯ പ്രേരിപ്പിക്കുന്നത്. ശരീരത്തിൽ സാധാരണയായുത്പ്പാദിപ്പികപ്പെടുന്ന ഹോ൪മോണുകൾ കൂടാതെ പുറത്തുനിന്നും ഈ വിഭാഗം അനബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിച്ച് മസിലുകളുടെ പ്രവ൪ത്തനശേഷി വ൪ദ്ധിപ്പിക്കുക എന്നതാണ്ഈ ദുരുപയോഗത്തിന്റെ ലക്ഷ്യം. അനബോളിക് സ്റ്റിറോയിഡുകൾ കഴിക്കുന്നതുവഴി, ശരീരം സാധാരണയായുത്പ്പാദിപ്പിക്കുന്ന ഹോ൪മോണിന്റെ അളവിനേക്കാൾ കൂടുതൽ ഹോ൪മോൺ ശരീരത്തിൽ നിലനിൽക്കുവാനിടയാകും. ഈ വിഭാഗം മരുന്നുകൾ ( ഹോ൪മോണുകൾ) സാധാരണയായി ഇവയുടെ അളവുകുറവുള്ള രോഗികൾക്ക് ഉപയോഗിക്കാ൯ ഉദ്ദേശിക്കുന്നവയാണ്‍. നാഡ്രൊലോ (Nandrolone)എന്നത് പുരുഷമാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോ എന്ന ഹോമോണിന്റെ വിഘടനഫല( metabolite)മായുണ്ടാകുന്നതാണ്‍. മസി ഉണ്ടാക്കുക(muscle growth), വിശപ്പിനെ ഉദ്ദീപിപ്പിക്കുക(appetite stimulant), ചുവന്ന രക്താണുക്ക( RBC, അസ്ഥിയുടെ സാന്ദ്രത( bone density) എന്നിവ കൂട്ടുക, തുടങ്ങിയവ ഇതിന്റെ നല്ല ഗുണങ്ങളാണ്‍. വ്ൃക്കയുടെ പ്രത്തനം തകരാറിലായ രോഗികളി ചുവന്ന രക്താണുക്ക വളരെ കുറവായിരിക്കും. ഈ പ്രശ്നം മൂലം അനീമിയ ഉള്ളവക്ക് ഇത് മരുന്നായി ഇപയോഗിക്കാം. പ്രായമായ സ്ത്രീകളി പൊതുവെ കണ്ടുവരുന്ന അസ്ഥിദ്രവിക്ക (osteoporosis) ലിനും ഇത് മരുന്നായി കൊടുക്കാറുണ്ട്. ഗഭധാരണം തടയാനുള്ള മരുന്നായും(contraceptive), സ്തനാബുദത്തിനെതിരെയും(breast cancer), ഇതുപയോഗിക്കാം. കൌമാരക്കാരി വളച്ചാസംബന്ധമായ പ്രശ്ന( growth disorders)ങ്ങളുണ്ടെങ്കി അതു പരിഹരിക്കാനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ കായികതാരങ്ങളും, ശരീരംഫിറ്റ്ആക്കുവാ൯ ആഗ്രഹിക്കുന്ന യുവജനങ്ങളും ഈ മരുന്നുകൾ ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്വാസ്തവം. ഈ വിഭാഗം ഹോ൪മോണുകൾ ശരീരത്തിന്ആവശ്യമില്ലാതെ കഴിച്ചാൽ ശരീരത്തിൽ ഇവയുടെ അളവ് കൂടുന്നതു കാരണം പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാകും. കരളിന്നീ൪വീക്കം, കാ൯സ൪, ഹ്ൃദയസംബന്ധമായ അസുഖങ്ങൾ,- ചെറിയവമുതൽ ഹ്ൃദയാഘാതവും പക്ഷാഘാതവും വരെ‌-, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടൂതലാകുക, ശരീരത്തിൽ നീരുണ്ടാകുക,പുരുഷ൯മാരിൽ സ്ത്രൈണത കൂടുക, അനീമിയ, മുഖക്കുരു, എന്നിവയെല്ലാം ഈ വിഭാഗം മരുന്നുകളുടെ അനുബന്ധപ്രശ്നങ്ങളിൽ ഉൾപ്പെടുന്നു.

യുവാക്കൾ വളരെ ആവേശത്തോടുകൂടീ ആശ്രയിക്കുന്ന ഒന്നായി മാറികഴിഞ്ഞു മസിൽ പെരുപ്പിക്കാ൯ കഴിവുള്ള മരുന്നുകളുടെ ഉപയോഗം. പക്ഷേ, ഇവയുടെ സ്ഥിരമായ ഉപയോഗം മൂലമുണ്ടാകാവുന്ന അനുബന്ധപ്രശ്നങ്ങൾ അറിഞ്ഞുവെയ്ക്കുകയും അവയ്ക്കെതിരെ എന്തുചെയ്താൽ മതിയാകും എന്ന് ഡോക്ടറോട് ആലോചിക്കേന്ടതും അത്യാവശ്യമാണ്‍.അനബോളിക് സ്റ്റിറോയിഡുകളാണ്ജിമ്മുകളിൽവേഗം മസിലുണ്ടാക്കിത്തരുന്നവഎന്ന നിലയിൽ യുവാക്കൾക്കായി കുറിച്ചുകൊടുക്കുന്നത്. അനബോളിക് എന്ന വാക്ക് സൂചിപ്പിക്കുന്നത് തന്നെ ബിൽഡ് അപ് (build up) എന്നാണ്‍. പ്രോട്ടീനുകളുടെ ഉത്പാദനം വ൪ദ്ധിപ്പിക്കുക എന്നതാണ്ഈ വിഭാഗം സ്റ്റിറോയ്ഡുകളുടെ ഒരു പ്രത്യേകത. പക്ഷേ, മസിലുകൾ പെരുപ്പിക്കാനായി തുട൪ച്ചയായി ഇവ ഉപയോഗിക്കുന്നത് നീതികരിക്കാ൯ പറ്റുന്നതല്ല, മാത്രവുമല്ല, ദുരുപയോഗവുമാണ്‍.

അനബോളിക് സ്റ്റിറോയ്ഡുകളുടെ തുട൪ച്ചയായ ഉപയോഗം കരളിലെ പ്രവ൪ത്തനങ്ങളിൽ പ്രകടമായ മാറ്റം വരുത്തും. ഇവ കരളിൽ കാ൯സറുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇവയുടെ ഉപയോഗം യുവാക്കളുടെ പുരുഷത്വത്തെ ബാധിക്കും (erectile dysfunction). ബീജോത്പാദനത്തെ തടസ്സപ്പെറ്റുത്തുക എന്നത് അനുബന്ധപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്‍.

20 വയസ്സായ മക ആത്മഹത്യ ചെയ്തതിന്റെ കാരണം അന്വേഷിച്ച ഒരമ്മയ്ക്ക് മോഡലിങ്ങ് മത്സരത്തിന്‍ തയ്യാറായിക്കൊണ്ടിരുന്ന തന്റെ മക ഒരു വഷമായി സ്റ്റിറോയ്ഡ്സ്സ് ഉപയോഗിച്ചുവന്നിരുന്നു എന്ന് കണ്ടെത്താനാ‍യി. വളരെ പെട്ടെന്ന് മാറിമാറി വന്നിരുന്ന അവന്റെ മൂഡു മാറ്റത്തെപ്പറ്റിയും ഡോക്ട അമ്മയ്ക്ക് വിശദീകരണം കൊടുത്തു. സ്റ്റിറോയ്ഡിന്റെ സ്ഥിരമായ ദുരുപയോഗം, ശരീരത്തി സാധാരണയായി നടക്കുന്ന ഹോമോ വ്യവസ്ഥയെ തകിടം മറിക്കും. മരുന്നിന്റെ അളവി(Dose) നനുസരിച്ച് നിരാശയോ(Depression), പേടിയോ(phobia), ഭ്രാന്തമായ ആവേശമോ( mania), അസാധാരണമായ മൂഡ് മാറ്റങ്ങളോ(mood swings) ഒക്കെയായി ഇവ പ്രത്യക്ഷപ്പെട്ടേക്കാം.

സ്റ്റാനോസൊലോ (Stanozolol) എന്ന മരുന്ന് എന്തിനാണ്‍ എന്ന് അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു. ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷ ഇല്ലാതെ ഈ മരുന്നും അമിതമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മസിലുപെരുപ്പിക്കാനും, കായികശേഷി വദ്ധിപ്പിക്കാനുമാണ്‍ ഈ ദുരുപയോഗം.